Thursday, June 27, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.49 AM

എം.ബി.ബി.എസ്‌. തട്ടിപ്പ്‌: കൂടുതല്‍ ഇരകളുണ്ടെന്നു സൂചന

uploads/news/2019/06/317748/c4.jpg

അടിമാലി: വിദേശത്ത്‌ എം.ബി.ബി.എസ്‌ അഡ്‌മിഷന്റെ പേരില്‍ എറണാകുളം വൈറ്റില മുരിക്കല്‍ വീട്ടില്‍ ജിന്‍സ്‌ ജെയിംസ്‌ (46) കൂടുതല്‍പ്പേരുടെ പണം തട്ടിയെടുത്തതായി സൂചന. ഇയാള്‍ അറസ്‌റ്റിലായതോടെ കൂടുതല്‍പ്പേര്‍ പരാതി നല്‍കുമെന്നാണു സൂചന. വെള്ളത്തൂവല്‍ സ്വദേശിയായ സി.പി.എം നേതാവ്‌ കെ.ആര്‍. ജയന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു ജിന്‍സ്‌ കുടുങ്ങിയത്‌.
ജര്‍മനി, ബെല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ എം.ബി.ബി.എസ്‌ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്ക്‌ അഡ്‌മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന പേരിലാണ്‌ സംസ്‌ഥാനത്ത്‌ കോടികളുടെ തട്ടിപ്പു നടക്കുന്നത്‌.
ജയന്റെ മകള്‍ക്ക്‌ എം.ബി.ബി.എസ്‌ അഡ്‌മിഷന്‍ വാങ്ങി നല്‍കാമെന്ന പേരില്‍ പലപ്പോഴായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പു മുതല്‍ പണം വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ്‌ പെണ്‍കുട്ടിയെ ജര്‍മനിയിലേയ്‌ക്ക്‌ അയയ്‌ക്കുന്നത്‌.
അവിടെയെത്തിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. അവിടെ എം.ബി.ബി.എസ്‌ അഡ്‌മിഷന്‍ തരപ്പെടുത്താന്‍ ജിന്‍സിന്റെ ഏജന്‍സി ക്കായില്ല. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഇടപെട്ട്‌ സുരക്ഷിതമായി നാട്ടിലെത്തിച്ച ശേഷമാണ്‌ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്‌.
കഴിഞ്ഞദിവസം പ്രതിയുടെ വൈറ്റിലയിലുള്ള സെന്റ്‌ ജോര്‍ജ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റഡി എന്‍റോഡ്‌ എന്ന സ്‌ഥാപനത്തില്‍ പോലീസ്‌ പരിശോധന നടത്തി. തുടര്‍ന്നാണ്‌ ഇയാളെ തിങ്കളാഴ്‌ച കളമശേരിയില്‍ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇടുക്കിയിലെ രാജാക്കാട്‌, കട്ടപ്പന തുടങ്ങി വിവിധ മേഖലകളില്‍നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങിയതായി പോലീസിന്‌ വിവരം ലഭിച്ചിട്ടണ്ട്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടികള്‍ സമാന രീതിയില്‍ വാങ്ങിയിട്ടുള്ളതാണ്‌ സൂചന.
ജിന്‍സിന്റെ ഭാര്യയും മക്കളും അമേരിക്കയിലാണെന്നും ജിന്‍സിനും അവിടെ സ്‌ഥിരതാമസത്തിന്‌ അനുമതി ലഭിച്ചിട്ടുള്ളതായും പോലീസ്‌ പറഞ്ഞു. ജിന്‍സിനെ അടിമാലി കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Thursday 27 Jun 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW