Thursday, June 27, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 AM

ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ മത്സരം ഇന്നു മാഞ്ചസ്‌റ്ററില്‍

uploads/news/2019/06/317744/s2.jpg

മാഞ്ചസ്‌റ്റര്‍: 1983-ല്‍ വെസ്‌റ്റിന്‍ഡീസിനെ തോല്‍പിച്ചു കന്നി ലോകകപ്പ്‌ കിരീടം നേടിയ മണ്ണില്‍ ഇന്ത്യ വീണ്ടുമൊരു വിന്‍ഡീസ്‌ 'വധത്തിന്‌' കച്ചമുറുക്കുന്നു. ലോകകപ്പ്‌ ക്രിക്കറ്റില്‍ സെമിഫൈനല്‍ ബര്‍ത്ത്‌ ലക്ഷ്യമിട്ട്‌ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ട്രാഫോര്‍ഡ്‌ സ്‌റ്റേഡിയത്തില്‍ വിരാട്‌ കോഹ്ലിയും സംഘവും ഇന്നു ക്രിസ്‌ ഗെയ്‌ലിനെയും കൂട്ടരെയും നേരിടും.
ഇന്ത്യന്‍ സമയം വൈകിട്ട്‌ മൂന്നു മുതലാണ്‌ മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌, രണ്ട്‌ എന്നിവയില്‍ തത്സമയം.
മത്സരത്തിനു മഴ ഭീഷണി
ലോകകപ്പില്‍ തിമിര്‍ത്തു 'കളിക്കുന്ന' മഴ ഇന്ത്യക്കു വെല്ലുവിളിയായേക്കാന്‍ സാധ്യത. വിന്‍ഡീസിനെതിരായ മത്സരം മഴ മുടക്കിയേക്കുമെന്ന ആശങ്കയിലാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. മത്സരം നടക്കുന്ന മാഞ്ചസ്‌റ്ററില്‍ ഞായറാഴ്‌ച മുതല്‍ ചെറിയ മഴയുണ്ട്‌. അന്തരീക്ഷം അധികം തെളിഞ്ഞിട്ടുമില്ല.
മഴയെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് ഓള്‍ഡ്‌ ട്രഫോള്‍ഡ്‌ ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞതുമില്ല. കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇന്‍ഡോര്‍ സേ്‌റ്റഡിയത്തിലാണ്‌ പരിശീലനം നടത്തിയത്‌. എന്നാല്‍ ഇന്നലെ മഴ മാറിനില്‍ക്കുകയായിരുന്നു.
വിജയതാളം തുടരാന്‍ ഇന്ത്യ
ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യ വിജയതാളം തുടരാനാണ്‌ ഇന്നും ലക്ഷ്യമിടുന്നത്‌. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്‌താന്‍ എന്നിവര്‍ക്കെതിരേ ആധികാരിക ജയം നേടിയ ഇന്ത്യ പക്ഷേ കഴിഞ്ഞ മത്സരത്തില്‍ അഫ്‌ഗാനിസ്‌താനെതിരേ പതറിയിരുന്നു.
അഫ്‌ഗാന്റെ സ്‌പിന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ബാറ്റിങ്‌ പിഴച്ച ഇന്ത്യക്ക്‌ കേവലം 225 റണ്‍സ്‌ എടുക്കാനേ സാധിച്ചുള്ളു. ആ കേട്‌ ഇന്നത്തെ മത്സരത്തില്‍ മായ്‌ക്കാനാണ്‌ കോഹ്ലിയും സംഘവും ശ്രമിക്കുന്നത്‌.
നാലാം നമ്പര്‍ തലവേദന തന്നെ
ലോകകപ്പ്‌ തുടങ്ങും മുമ്പേ തുടങ്ങിയ നാലാം നമ്പര്‍ തലവേദന ഗ്രൂപ്പ്‌ മത്സരങ്ങള്‍ പകുതിയായിട്ടും ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്‌. ആദ്യ മത്സരങ്ങളില്‍ നാലാം നമ്പറില്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നു കരുതിയതാണ്‌.
എന്നാല്‍ ശിഖര്‍ ധവാന്‍ പരുക്കേറ്റ്‌ പുറത്തായപ്പോള്‍ ഓപ്പണിങ്ങിലേക്ക്‌ മാറിയത്‌ മധ്യനിരയെ സാരമായി ബാധിച്ചു. വിജയ്‌ ശങ്കറെ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇന്നു വിജയ്‌ശങ്കറിനു പകരം ഋഷഭ്‌ പന്ത്‌ സ്‌ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്‌.
ഒന്നും നഷ്‌ടപ്പെടാനില്ലാതെ വിന്‍ഡീസ്‌
ആദ്യ മത്സരത്തില്‍ പാകിസ്‌ഥാനെ 10 വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ തുടങ്ങിയ വെസ്‌റ്റിന്‍ഡീസിന്‌ പിന്നീട്‌ ഒറ്റ മത്സരം പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. സെമി കാണാതെ പുറത്തായിക്കഴിഞ്ഞ അവര്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയം നേടി മാനം കാക്കാനാണ്‌ ഇറങ്ങുന്നത്‌.
സൂപ്പര്‍ താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയുമാണ്‌ അവരെ വലയ്‌ക്കുന്നത്‌. പരുക്കേറ്റ ആന്ദ്രേ റസല്‍ ലോകകപ്പില്‍ നിന്ന്‌ പുറത്തായിക്കഴിഞ്ഞു. ഗെയ്‌ല്‍, ഡാരന്‍ ബ്രാവോ എന്നിവര്‍ ഇനിയും തങ്ങളുടെ നിലവാരത്തിലേക്ക്‌ എത്തിയിട്ടുമില്ല. ഷായ്‌ ഹോപ്പ്‌, ഹെറ്റ്‌മയര്‍ എന്നിവര്‍ക്ക്‌ ടീമിനെ വിജയത്തിലേക്ക്‌ എത്തിക്കാന്‍ കഴിയുന്നുമില്ല. കോട്ടെറെല്‍, കെമര്‍ റോഷ്‌, ഒഷാനെ തോമസ്‌, ഹോള്‍ഡര്‍ തുടങ്ങിയവരടങ്ങിയ ബൗളിംഗ്‌ നിര മോശമല്ല എന്നതാണ്‌ ഏക ആശ്വാസം.

കോഹ്ലിയെ കാത്തിരിക്കുന്നത്‌ പുതിയ നേട്ടം
മാഞ്ചസ്‌റ്റര്‍: ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്നു വെസ്‌റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്ലിയെ കാത്തിരിക്കുന്നത്‌ പുതിയ നേട്ടം.
മത്സരത്തില്‍ 37 റണ്‍സ്‌ നേടാനായാല്‍ 20,000 റണ്‍സ്‌ക്ല ബിലെത്താന്‍ കോഹ്‌ലിക്ക്‌ കഴിയും. ഈ നേട്ടം സ്വന്തമാക്കിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ്‌ നേടുന്ന 12-ാമത്തെ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മാറും.
നിലവില്‍ ഏകദിനങ്ങളില്‍ നിന്നും 11,087 റ ണ്‍സും ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 6613 റണ്‍സും ടി 20 യില്‍ നിന്നും 2263 റണ്‍സുമാണുള്ളത്‌.

Ads by Google
Thursday 27 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW