Thursday, June 27, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 AM

ഇന്ത്യയുടെ പര്യടനത്തിന്‌ ശേഷം പാഡഴിക്കും:ക്രിസ്‌ ഗെയ്‌ല്‍

uploads/news/2019/06/317740/s3.jpg

മാഞ്ചസ്‌റ്റര്‍: ക്രിക്കറ്റ്‌ ആരാധകരെ നിരാശയിലാഴ്‌ത്തി യൂണിവേഴ്‌സല്‍ ബോസ്‌ ക്രിസ്‌ ഗെയ്‌ലിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പ്‌ ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്നു ഗെയ്‌ല്‍ ഇന്നലെ പ്രഖ്യാപിച്ചു. ഓഗസ്‌റ്റിലും സെപ്‌റ്റംബറിലുമായാണ്‌ ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പര.
ഇതോടെ രാജ്യാന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്റെ മാജിക്‌ മൂന്നു മാസം കൂടിയേ കാണാനാകൂ. വെസ്‌റ്റ് ഇന്‍ഡീസിന്‌ വേണ്ടി 103 ടെസ്‌റ്റുകള്‍ , 295 ഏകദിനങ്ങള്‍, 58 ട്വന്റി 20 മത്സരങ്ങള്‍ എന്നിവയില്‍ ഗെയ്‌ല്‍ കളിച്ചിട്ടുണ്ട്‌.
ടെസ്‌റ്റ് ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ ഉള്‍പ്പടെ 7214 റണ്‍സ്‌ ഗെയില്‍ നേടിയിട്ടുണ്ട്‌. 15 സെഞ്ചുറികളും 37 അര്‍ധസെഞ്ചുറികളുമുണ്ട്‌. 333 റണ്‍സാണ്‌ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 10345 റണ്‍സാണ്‌ സമ്പാദ്യം. 25 സെഞ്ചുറികളും 53 അര്‍ധസെഞ്ചുറികളും നേടിയ ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്‌. ടി20യില്‍ 1627 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ഐപിഎല്‍ ചരിത്രത്തില്‍ 300 സിക്‌സറുകള്‍ അടിച്ച ഏകതാരവും ഗെയിലാണ്‌. ടി20 യില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ഗെയില്‍ തിരുത്തുമോ എന്നാണ്‌ ഐ.പി.എല്‍. ആരാധകര്‍ കാത്തിരിക്കുന്നത്‌.

Ads by Google
Thursday 27 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW