Thursday, June 27, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.39 AM

അഭിമന്യു കൊലക്കേസ്‌ : പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്ന്‌ പിതാവ്‌ മനോഹരന്‍; പാര്‍ട്ടിയെ തുണച്ച്‌ സഹോദരന്‍

uploads/news/2019/06/317730/k4.jpg

കട്ടപ്പന: മഹാരാജാസ്‌ കോളജിലെ എസ്‌.എഫ്‌.ഐ. നേതാവ്‌ അഭിമന്യു കൊല്ലപ്പെട്ടിട്ട്‌ ഒരു വര്‍ഷം തികയുന്ന വേളയിലും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യാത്തതുമായി ബന്ധപ്പെട്ട ചര്‍ച്ച ചൂടുപിടിക്കുന്നു. അഭിമന്യുവിനെക്കുറിച്ചുള്ള "നാന്‍ പെറ്റ മകന്‍" എന്ന സിനിമയെക്കുറിച്ച്‌ മന്ത്രി എം.എം മണി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടതോടെയാണു കേസ്‌ വീണ്ടും ചര്‍ച്ചയായത്‌.
മന്ത്രിയുടെ പോസ്‌റ്റിനു താഴെ അനേ്വഷണത്തിലെ അതൃപ്‌തി അറിയിച്ച്‌ അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടിരുന്നു. ഇതോടെയാണ്‌ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയത്‌. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ശിക്ഷിച്ചില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും സര്‍ക്കാര്‍ കൈവിടില്ലെന്നാണു പ്രതീക്ഷയെന്നും അഭിമന്യുവിന്റെ പിതാവ്‌ മനോഹരന്‍ പറഞ്ഞു. അതിനിടെ, സര്‍ക്കാരിനെയും സി.പി.എമ്മിനെയും പിന്തുണച്ച്‌ അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തും ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റുമായി രംഗത്തെത്തി.
അവനെ ഇല്ലാതാക്കിയ ശക്‌തികള്‍ക്കെതിരേ സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ താറടിച്ചു കാട്ടാനാണു ചിലരുടെ ശ്രമമെന്നായിരുന്നു പരിജിത്തിന്റെ പ്രതികരണം. അഭിമന്യു വിഷയത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരേ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും തന്റെ കുടുംബത്തിനു താങ്ങായി നിന്ന പ്രസ്‌ഥാനത്തെ തകര്‍ത്ത്‌ അവശേഷിക്കുന്ന നന്മയെ ഇല്ലായ്‌മ ചെയ്യാന്‍ ആരും കൂട്ടുനില്‍ക്കരുതെന്നും പരിജിത്ത്‌ കുറിച്ചു.

Ads by Google
Thursday 27 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW