Wednesday, June 26, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 08.47 PM

ആദ്യം ശരീരത്തെ പരസ്യമായി ജഡ്ജ് ചെയ്തു, വരുതിയിലാക്കി പട്ടിണി വരെ കിടത്തി: എട്ടു പേരെയും ചൂഷണം ചെയ്യാന്‍ ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് ഒരേ തന്ത്രം!

Eight Women,  Hollywood Filmmaker, Max Landis

ഹോളിവുഡ് സ്‌ക്രിപ്‌റൈറ്ററും സംവിധായകനുമായ മാക്‌സ് ലാന്‍ഡിസിനെതിരെ ഗുരുതര ആരോപണവുമായി എട്ട് സ്ത്രീകള്‍ രംഗത്ത്. മാക്‌സ് തങ്ങളെ മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്തതിനെ കുറിച്ചാണ് ഇവര്‍ തുറന്നു പറഞ്ഞത്. എന്നാല്‍ ഈ എട്ടു പേര്‍ക്കും ഒരേ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരേ രീതിയിലായിരുന്നു ഈ എട്ടു പേരെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നത്.

സ്ത്രീകളുടെ ശരീരത്തെ പരസ്യമായി ജഡ്ജ് ചെയ്യുകയായിരുന്നു മാക്‌സ് ആദ്യം ചെയ്തിരുന്നത്. മെലിഞ്ഞാല്‍ കാണാന്‍ കുറച്ചു കൂടി ഭംഗിയുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് ഭക്ഷണം കുറയ്ക്കാനും കഴിക്കാതിരിക്കാനും പറയാന്‍ ആരംഭിച്ചു. പട്ടിണി കിടക്കാന്‍ നിരന്തരം ഉപദേശിച്ചു. ഒടുവില്‍ ഇവര്‍ ഈറ്റിങ് ഡിസോര്‍ഡറിന് വിധേയരായി മാറി. ഇതോടൊപ്പം വര്‍ക്കൗട്ടിനും ഇവരെ കൊണ്ടു പോയിരുന്നു. എന്നാല്‍ തങ്ങളോടുള്ള സ്‌നേഹം മൂലമാണ് ആരോഗ്യ കാര്യങ്ങളില്‍ ഇത്രയധികം ശ്രദ്ധ പുലര്‍ത്തുന്നതെന്നായിരുന്നു ഈ എട്ട് സ്ത്രീകളും കരുതിയിരുന്നത്. പക്ഷേ ഇവരെ മാനസികമായി ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു.

ഇരകളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തി അവരുടെ മനസിനെ വരുതിയിലാക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നാണ് സ്ത്രീകള്‍ തുറന്നു പറഞ്ഞ കാര്യങ്ങളെ വിലയിരുത്തി മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും എഴുത്തുകാരിയുമായ ലിസ ഫോണ്ടസ് വ്യക്തമാക്കിയത്. ആത്മവിശ്വാസം ഇല്ലാതായാല്‍ എല്ലാ കാര്യത്തിനും പങ്കാളിയെ ആശ്രയിക്കുമെന്ന ഉത്തമബോധ്യം ഉണ്ടാകുമെന്നും ലിസ പറയുന്നു. തങ്ങളില്‍ നിന്ന് തെറ്റ് സംഭവിച്ചാലും ഇഷ്ടത്തിന്റെ പുറത്താണ് പങ്കാളി അങ്ങനെ ചെയ്യുന്നതെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.

''ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ തങ്ങള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അവര്‍ ആ മോശം ബന്ധത്തില്‍ നിന്ന് രക്ഷപെടുന്നതു വരെ അവരുടെയൊപ്പം നില്‍ക്കണം. നിങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ സ്വയമൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ ഗാര്‍ഹിക പീഡന നിയമങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള കൗണ്‍സിലര്‍മാരുടെയോ. നിയമ വിദഗ്ധരുടെയോ ഉപദേശം തേടുകയും വേണം.'' ലിസ ഫോണ്ടസ് പറയുന്നു.

Ads by Google
Wednesday 26 Jun 2019 08.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW