Wednesday, June 26, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 08.48 PM

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരുടെ കൈയിൽ നിന്നും അശ്ളീല വീഡിയോകളും ലഹരി വസ്തുക്കളും പിടിച്ചെടുത്തു ; പലരും മദ്യലഹരിയിൽ

School, Private Bus, Driver, Videos

തിരുവനന്തപുരം : സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന സ്വകാര്യ വാനുകളിലെ ഡ്രൈവർമാരുടെ കൈവശം അശ്ളീല വീഡിയോകൾ കണ്ടെത്തി. സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളിൽ അശ്ളീല വീഡിയോകൾ കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്ന രണ്ട് ഡ്രൈവര്മാരെയും പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിൽ സ്വകാര്യ വാനുകളിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകാറുണ്ട്. ഇങ്ങനെയുള്ള സ്വകാര്യ വാനുകളുടെ ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും പരിശോധിച്ചപ്പോഴാണ് 50 പേരുടെ മൊബൈലിൽ നിന്നും അശ്ലീല വീഡിയോകള്‍ പോലീസ് കണ്ടെത്തിയത്. ഇവരിൽ ചിലർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായും, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തി.

നഗരത്തിൽ കുട്ടികളെ സ്കൂളിലാക്കാൻ മാതാപിതാക്കൾ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളാണ്. കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പോലീസ് പരിശോധന നടത്തിയത്. 38 സ്കൂളുകളിലെ 400 ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കുട്ടികളുടെ മാതാപിതാക്കളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധന സ്വകാര്യ വാനുകളിൽ നടത്തിയതെന്ന് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് അറിയിച്ചു. സ്കൂള്‍ വിടുന്നതിന് മുമ്പ് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയിലാണ് പരിശോധന നടത്തിയത്. ലോക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW