Wednesday, June 26, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 08.08 PM

കിവീസിനെ കരകയറ്റി നീഷാം-ഗ്രാന്‍ഡ്‌ഹോം കൂട്ടുകെട്ട്: പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം

World Cup 2019

ബിര്‍മ്മിങ്ങാം: ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. കിവീസിന്റെ ബാറ്റിങ്ങ് നിര പാക്ക് പേസിനു മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ ജിമ്മി നീഷാം( 112 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 97 റണ്‍സ്) പുറത്താകാതെ നേടിയ 97 റണ്‍സാണ് ന്യൂസിലാനഡിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. നീഷാമിന് പിന്തുണയുമായി കോളിന്‍ ഗ്രാന്‍ഡ്‌ഹോം( 71 പന്തില്‍ 64 റണ്‍സ്) നേടി കൂടെ നിന്നു.

100 റണ്‍ തികയ്ക്കും മുമ്പേ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസ് നിരയില്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടിലാണ് ഇരുവരും ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍( 69 പന്തില്‍ 41 റണ്‍സ്) ന്യൂസിലാന്‍ഡിനായി ആദ്യ ഘട്ടത്തില്‍ കുറച്ചു സമയം പിടിച്ചു നില്‍ക്കാനായത് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചു. പാക്കിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെമി ഉറപ്പിക്കാന്‍ ഒരു ജയം മാത്രം അകലെ നില്‍ക്കുന്ന ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസം തകര്‍ത്ത് മുഹമ്മദ് ആമിറാണ് ആദ്യ വിക്കറ്റ് പറിച്ചത്. നാലു പന്തില്‍ അഞ്ച് റണ്‍സ് എടുത്തു നില്‍ക്കെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മടക്കി ആമിറാണ് വിക്കറ്റ് മവട്ട ആരംഭിച്ചത്. തുടര്‍ന്ന് ഷഹീന്‍ ഷാ അഫ്രീദിയുടെ പകര്‍ന്നാട്ടമായിരുന്നു ബിര്‍മ്മിങ്ങാമില്‍. കിവികളുടെ മൂന്നു നിര്‍ണായക വിക്കറ്റുകളാണ് അഫ്രീദി വീഴ്ത്തിയത്. കോളിന്‍ മണ്‍റോ( 17 പന്തില്‍ 12 റണ്‍സ്), റോസ് ടെയ്‌ലര്‍( എട്ട് പന്തില്‍ മൂന്ന് റണ്‍സ്), ലാതം( 14 പന്തില്‍ ഒന്ന്),എന്നിവരെയാണ് അഫ്രീദി മടക്കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍( 69 പന്തില്‍ നാലു ബൗണ്ടറി ഉള്‍പ്പെടെ 41 റണ്‍സ്) നെ ഷദാബ് ഖാനും കൂടാരം കയറ്റി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നെര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് മത്സരത്തിന്റെ ടോസ് വൈകിയാണ് നടന്നത്. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. ടോസ് വൈകിയെങ്കിലും മത്സരത്തില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ല.

സെമി സാധ്യതതകള്‍ നിലനിര്‍ത്തണമെങ്കില്‍ പാക്കിസ്ഥാന് ഇനി എല്ലാ മത്സരങ്ങളും ജയിക്കണം. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ന്യൂസിലാന്‍ഡ് ഇന്നത്തെ മത്സരം ജയിച്ചാല്‍ സെമി ഉറപ്പിക്കും. നിലവില്‍ പാക്കിസ്ഥാന്‍ രണ്ടാമതും രണ്ടു ജയങ്ങള്‍ മാത്രമുള്ള പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഞായറാഴ്ച 49 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് പാക്കിസ്ഥാന്റെ മുന്നിലുള്ളത്.

ന്യൂസിലാന്‍ഡ് ടീം: കോളിന്‍ മണ്‍റോ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍( ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാതം(വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡേ ഗ്രാന്‍ഡ്‌ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്‌നെര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ട്രന്റ് ബോള്‍ട്ട്.

പാക്കിസ്ഥാന്‍ ടീം: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസാം, മൊഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫറാസ് അഹ്മ്മദ്( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇമാദ് വാസിം, ഷദാബ് ഖാന്‍, മൊഹമ്മദ് ആമിര്‍, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീദി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW