Wednesday, June 26, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 07.43 PM

മുന്‍കൂര്‍ ജാമ്യമില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്നും മുംബൈ പോലീസ്

Rape case,  Binoy Kodiyeri

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പോലീസ്. മുംബൈ സെഷന്‍സ് കോടതിയാണ് നാളെയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത്.

അതേസമയം കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്നും മുംബൈ പോലീസ് ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പ്രതികരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നതു വരെ ബിനോയിയെ അറസ്റ്റു ചെയ്യില്ലെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ചാല്‍ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്.

പ്രതി രാജ്യം വിടാതിരിക്കാന്‍ കേരളത്തിലെ വിമാനത്താവളങ്ങളിലുള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ബിനോയ് ഇപ്പോഴും കേരളത്തില്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബിനോയ് കോടിയേരിയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായതിനു ശേഷം പുറത്തുവന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW