Wednesday, June 26, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 07.26 PM

അധ്യക്ഷസ്ഥാനം തുടരില്ലന്ന് ആവര്‍ത്തിച്ച് ഉറച്ച് രാഹുൽ ഗാന്ധി: പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും നിലപാട് വ്യക്തമാക്കി

Rahul Gandhi, Congress, President

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനായി തുടരാനാവില്ലന്ന് അവർത്തിച്ച് രാഹുൽ ഗാന്ധി. ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുൽ വീണ്ടും അറിയിച്ചത്. അധ്യക്ഷ സ്ഥാനം തുടരണം എന്ന ജനങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ട വേദി ഇതല്ല എന്നറിയാം എങ്കിലും എല്ലാവരും ഈ അഭ്യര്‍ഥന നടത്തിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ താന്‍ തീരുമാനം അറിയിച്ചിരുന്നതായും രാഹുൽ യോഗത്തില്‍ പറഞ്ഞു.ശശി തരൂർ അടക്കുമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുൽ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാതിരിക്കാൻ പാർട്ടിയിൽനിന്നു കടുത്ത സമ്മർദ്ദം രാഹുലിന് ഉണ്ടായിരുന്നു. ഈ പ്രതിസന്ധിക്ക് ഒരു തീരുമാനം എടുക്കാനും രാഹുൽ ഗാന്ധിയുമായി ഒരു ചർച്ച നടത്താനും ഉള്ള നീക്കങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച ഒരു വിഭാഗം നേതാക്കൾ യോഗം ചേർന്നിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നേരിട്ട വലിയ തിരിച്ചടിക്ക് പുറമെയാണ് രാഹുൽ അധ്യക്ഷ സ്ഥാനം ഒഴിയുവാണെന്ന് രാഹുൽ പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ പാർട്ടി തീരുമാനിക്കുമെന്നും, ഇതിൽ താൻ ഒരു തീരുമാനവും എടുക്കില്ലന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW