Wednesday, June 26, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 06.40 PM

ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ല, ട്രോൾ ഉണ്ടാക്കുന്നത് അവരുടെ ജോലി , തന്‍റെ ജോലി ജനങ്ങളെ സേവിക്കുക എന്നത് : നസ്രത്ത്‌ ജഹാൻ

Nusrat Jahan, Troll, Work, People, MP

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ നിന്നും തൃണമൂൽ എം പി ആയതുമുതൽ ട്രോളുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനില്ക്കുന്ന ആളാണ് നുസ്രത്ത് ജഹാൻ റുഹി. ലോക്സഭാ സത്യപ്രതിജ്ഞയുടെ അന്ന് തന്നെ തന്റെ കല്യാണമായതിനാൽ ആ ദിവസം സത്യപ്രതിജ്ഞ ചെയ്യാൻ നസ്രത്തിന് കഴിഞ്ഞില്ല. അതുകൊണ്ടു ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നസ്രത്ത്‌ സത്യപ്രതിജ്ഞ ചെയ്തത്. ബിസിനസുകാരനായ നിഖിൽ ജെയ്നെയാണ് നസ്രത്ത്‌ കല്യാണം കഴിച്ചത്.

തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞു. ഇത്രയും ചെറുപ്രായത്തിൽ തന്നെ ലോക്സഭാ എം പി ആയി സ്ഥാനം ഏൽക്കാൻ കഴിഞ്ഞിത് തനിയ്ക്കും മിമി ചക്രബർത്തിക്കും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നുസ്രത്ത് പറഞ്ഞു. അഭിനയം തൊഴിലാണെന്നും അത് ഉപേക്ഷിക്കില്ലന്നും പറഞ്ഞ നസ്രത്ത്‌, രാഷ്ട്രീയത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

നുസ്രത്ത് ജഹാന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തിക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് നുസ്രത്ത് ജഹാനൊപ്പം മിമി ചക്രബര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW