Wednesday, June 26, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 06.28 PM

പീരുമേട് കസ്റ്റഡി മരണം: മൂന്ന് പോലീസുകാരെ കൂടി സ്ഥലം മാറ്റി

Peerumade custody death

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരെക്കുടി സ്ഥലം മാറ്റി. എഎസ്‌ഐ റോയ്, രണ്ട് സിപിഒമാര്‍ എന്നിവരെയാണ് എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ എസ്‌ഐ ഉള്‍പ്പെടെ നാലു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും സിഐ ഉള്‍പ്പെടെ ആറു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പ്രതി രാജ്കുമാര്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലാണ് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ നിലവില്‍ 13 പോലീസുകാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കേസില്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Ads by Google
Wednesday 26 Jun 2019 06.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW