Wednesday, June 26, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 06.05 PM

'നമുക്ക് ഒരുമിച്ച് നേരിടാം' പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സിനോടും സി.പി.എമ്മിനോടും പിന്തുണതേടി മമത

 Mamatha banerjee, TMC. CPM, Congress

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ്സിനോടും സി.പി.എമ്മിനോടും ആവശ്യപ്പെട്ട് മമത ബാനര്‍ജി. സി.പി.എമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മമത ബാനര്‍ജി നടത്തുന്നത്. പശ്ചിമബംഗാള്‍ നിയമസഭയിലായിരുന്നു മമത അഭിപ്രായ പ്രകടനം മുന്നോട്ടുവെയ്ക്കുന്നത്.

'ഈ നാട്ടിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാം - തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം- ഒരുമിച്ച് നിന്ന് ബിജെപിയെ എതിര്‍ക്കണം എന്നാണ്. രാഷ്ട്രീയമായി ഒരുമിച്ച് നില്‍ക്കണമെന്ന അര്‍ത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം,' തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷകൂടിയായ മമത ബാനര്‍ജി പറഞ്ഞു.

നീണ്ട 34 വര്‍ഷത്തെ ഭരണം സി.പി.എം അവസാനിപ്പിച്ച് 2011ലാണ് മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ അധികാരത്തിലെത്തിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മമതയും സംഘവും വലിയ ഒരു മത്സരം നേരിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് 22 സീറ്റ് നേടിയപ്പോള്‍ 18 ഇടത്ത് ബി.ജെ.പി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Ads by Google
Wednesday 26 Jun 2019 06.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW