Wednesday, June 26, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 06.01 PM

ഡല്‍ഹിയില്‍ വൃദ്ധദമ്പതികളെയും നഴ്‌സിനെയും കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിഞ്ഞു; വീട്ടമ്മയുടെ സുഹൃത്തിന്റെ മകളും കാമുകനും പിടിയില്‍

വീട്ടമ്മയുടെ അടുത്ത സുഹൃത്തായ സ്ത്രീയുടെ മകളും ഒപ്പംതാമസിക്കുന്ന കാമുകനുമാണ് പിടിയിലായത്.
triple murder case
കൊല്ലപ്പെട്ട ദമ്പതികളും നഴ്‌സും

ന്യുഡല്‍ഹി: ഡല്‍ഹിയിലെ വവന്ത വിഹാറില്‍ വൃദ്ധ ദമ്പതികളെയും ഇവരെ ശുശ്രൂഷിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പോലീസിന്റെ പിടിയില്‍. വീട്ടമ്മയുടെ അടുത്ത സുഹൃത്തായ സ്ത്രീയുടെ മകളും ഒപ്പംതാമസിക്കുന്ന കാമുകനുമാണ് പിടിയിലായത്. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച രാത്രിയാണ് ഇവര്‍ ഈ കൂട്ടക്കൊല നടത്തിയത്. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ നടത്തിയ കൂട്ടക്കൊലയില്‍ പ്രതികളെ പിടികൂടാനുള്ള നിര്‍ണായക തെളിവായത് തലേദിവസത്തെ സിസിടിവി ദൃശ്യങ്ങളായിരുന്നു. ഇതേകുറിച്ച് പോലീസിന്റെ വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്.

സൗത്ത ഡല്‍ഹിയിലെ വസന്ത് വിവാഹിലെ ഫ്‌ളാറ്റിലാണ് വിഷ്ണു മാഥൂര്‍ (79), ഭാര ശശി മാഥൂര്‍ (75), ഇവരെ ശുശ്രൂഷിക്കുന്ന നഴ്‌സ് കുഷ്ബു നൗതിയാല്‍ (22) എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ മോഷണമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം ബലപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ തേടിയുള്ള അന്വേഷണമാണ് പ്രദേശവാസികളെ ഞെട്ടിച്ചത്.

ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ടു പേര്‍ ഇവരുടെ ഫ്‌ളാറ്റിലേക്ക് കയറിപ്പോകുന്നതായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കുകയും മറ്റേയാള്‍ കര്‍ചീഫ്‌കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബൈക്ക് സിസിടിവിയുടെ പരിധിയില്‍ നിന്നും മാറ്റിവയ്ക്കാനും പ്രതികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഫ്‌ളാറ്റില്‍ നിന്നുംമടങ്ങിയ ഇവര്‍ വസ്ത്രം മാറിയിരുന്നതായി സിസിടിവിയില്‍ വ്യക്തമായി. ഇവരുടെ കയ്യിലെ വലിയ ബാഗും കണ്ടതോടെ കൊലയാളികള്‍ ഇവര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ മുന്‍ ദിവസങ്ങളിലും പ്രദേശത്തുള്ള സിസിടിവികളിലെ എല്ലാ ദൃശ്യവും പോലീസ് പരിശോധിച്ചു. വെള്ളിയാഴ്ച ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും വൃദ്ധ ദമ്പതികളുടെ ഫ്‌ളാറ്റിനു സമീപം കറങ്ങുന്നതും യുവതി അവര്‍ താമസിക്കുന്ന ഫ്‌ളാറ്റ് ചൂണ്ടിക്കാണിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇവര്‍ സമീപത്തുള്ള ഭക്ഷണശാലകളെ കുറിച്ച് അന്വേഷിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. സിസിടിവി ദൃശ്യത്തില്‍ നിന്നും യുവതിയെ തിരിച്ചറിഞ്ഞ പോലീസ് അവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

Ads by Google
Wednesday 26 Jun 2019 06.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW