Wednesday, June 26, 2019 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.36 PM

ഉപേക്ഷിച്ചത് കസേരയിൽ : വിശന്നുവലഞ്ഞിട്ടും കസേര വിട്ട് എങ്ങും പോയില്ല, ഉപേക്ഷിച്ചവർക്ക് വേണ്ടി നായക്കുട്ടി കാത്തിരുന്നു!

Dog, Dumped, Chair

റോഡരികിൽ നായയെ ഉപേക്ഷിച്ചത് കസേരയോടുകൂടി. വിശന്നിട്ടും കസേരയിൽ നിന്നും എണിറ്റു പോകാൻ ആ നായ കൂട്ടാക്കിയില്ല. തന്നെ ഉപേക്ഷിച്ചുപോയ വീട്ടുകാർ തിരികെ കൂട്ടിക്കൊണ്ടുപോകാൻ വരും എന്ന് പ്രതീക്ഷിച്ചിട്ടാവണം എങ്ങോട്ടും പോകാതെ ആ കസേരിയിൽത്തന്നെ കാത്തിരുന്നത്. ഷാരോണ്‍ നോര്‍ട്ടണ്‍ എന്ന മൃഗസംരക്ഷകവകുപ്പുദ്യോഗസ്ഥ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നായയുടെ ചിത്രം മൃഗസ്നേഹികളെ കരയിപ്പിക്കുന്നവയാണ്.

മിസ്സിസിപ്പിയിലെ ബ്രൂക്ക്‌ലൈനിലെ ഒരു റോഡരികില്‍ നിന്നാണ് ഷാരോണ്‍ നായക്കുട്ടിയെ കണ്ടെത്തിയത്. നായയെ ഉപേക്ഷിച്ചെന്ന ഒരു ഫോൺ കോളിലൂടെയാണ് ഷാരോൺ നായയെ തേടിയെത്തിയത്. അവിടെ വന്നപ്പോൾ കണ്ട കാഴ്ച വളരെ സങ്കടം ഉണ്ടാക്കി. ആരെയോ പ്രതീക്ഷിച്ചെന്ന പോലെയിരിക്കുന്ന പാവം മിണ്ടാപ്രാണിയെയാണ് കണ്ടത്. നായക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ടുവന്നുപേക്ഷിക്കുന്നത് കണ്ടെന്ന് വിവരം അറിയിച്ച ആൾ പറഞ്ഞു.

ഭക്ഷണം ലഭിക്കാതെ വളരെ അവശ നിലയിലായിരുന്നു നായയെന്ന് ഷാരോൺ ഫേസ്ബുക്കിൽ കുറിച്ചു. ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്‌ക്യു ലീഗിന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ നായ്ക്കുട്ടി. നായക്കുട്ടിയെ വേണമെന്ന ആവശ്യവുമായി ആരെങ്കിലും വന്നാൽ നായക്കുട്ടിയെ കൈമാറുവെന്നും ഷാരോൺ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW