Wednesday, June 26, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.36 PM

മലയാളത്തിന്റെ മനോഹാരിതയായി 'മൊഞ്ചത്തി മങ്ക'

uploads/news/2019/06/317585/Gulf260619b.jpg

ദോഹ:ഖത്തർ മലയാളി സമാജത്തിൻറെ വനിതാവിഭാഗമായ 'മലയാളി മങ്ക' രൂപീകൃതമായി. ക്രൗൺ പ്ലാസയിൽ നടന്നഉത്ഘാടന സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിലെ 200 ൽ പരം സ്ത്രീകൾ പങ്കെടുത്തു . ഉദ്ഘാടന വേളയിൽ അവതരിപ്പിച്ച 'മൊഞ്ചത്തി മങ്ക'മത്സരം മലയാളത്തിന്റെ മനോഹാരിതയായി.

മുസ്ലിം പരമ്പരാഗത വേഷത്തിൽ അണിനിരന്ന സ്ത്രീകളും കുട്ടികളും സദസ്സിൽ വിസ്‌മയംപകർന്നു . രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‌ലായി നടത്തിയ മത്സരത്തിൽ മൂന്നു പേരെ വീതം വിജയികളായി തിരഞ്ഞെടുത്തു.

ജൂനിയർ വിഭാഗത്തിൽ മൊഞ്ചത്തി മങ്ക 2019 ടൈറ്റിൽ മീനാക്ഷി സുബിനും സീനിയർ വിഭാഗത്തിൽ മൊഞ്ചത്തി മങ്ക 2019 ടൈറ്റിൽ സീന പ്രസാദും കരസ്ഥമാക്കി. സ്ത്രീകൾക്ക് മാത്രമായി എം. പി. ഷാനവാസിന്റെ മോട്ടിവേഷണൽ സ്‌പീച്ചും, വിവിധമത്സരങ്ങളും നടന്നു .

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു . മൊഞ്ചത്തി മങ്കയുടെ മത്സരത്തിനു നസീഹമജീദ്, ദർശന രാജേഷ്, ഷമീന അഫ്സൽഎന്നിവർ വിധികർത്താക്കളായി പ്രശസ്ത ബ്യൂട്ടി തെറാപ്പിസ്റ്റ് ലത ആനന്ദ് നായരുടെ നേതൃത്വത്തിലായിരുന്നു മലയാളി മങ്കയുടെ 'മൊഞ്ചത്തി മങ്ക' മത്സരം അരങ്ങേറിയത് .

ഷഫീക് അറക്കൽ

Ads by Google
Wednesday 26 Jun 2019 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW