Wednesday, June 26, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.28 PM

64 എംപി ക്വാഡ് ക്യാമറയുമായി റിയല്‍മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍

realme to launch first 64 mp quad camera phone

റിയല്‍മി 64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് റിപ്പോര്‍ട്ട്. റിയല്‍മി സിഇഒ മാധവ് ഷേത്ത് ആണ് പുതിയ ഫോണ്‍ എത്തുന്നതായുള്ള സൂചന നല്‍കിക്കൊണ്ട് ഒരു ചിത്രം ട്വീറ്റ് ചെയ്തത്.

കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യ 64 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മാധവ് ഷേത്ത് ചിത്രം പങ്കുവെച്ചത്.

സാംസങ്ങിന്റെ 64 എംപി ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജി ഡബ്ല്യൂ 1 ഇമേജ് സെന്‍സറാണ് റിയല്‍മി ഉപയോഗിച്ചിട്ടുള്ളതെന്നാണ് വിവരം. കുറഞ്ഞ വെളിച്ചത്തില്‍ 16 എംപി ചിത്രങ്ങളും തെളിഞ്ഞ പ്രകാശത്തില്‍ 64 എംപി ചിത്രങ്ങളും പകര്‍ത്താന്‍ ഈ സെന്‍സറിനാവും.

64 MP AI Quad Camera Shot on realme എന്ന വാട്ടര്‍മാര്‍ക്കും ചിത്രത്തിലുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധവ് ഷേത്ത് പങ്കുവെച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW