Wednesday, June 26, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 03.45 PM

ഷാവോമിയുടെ സിസി പരമ്പര സ്മാര്‍ട്ഫോണുകള്‍ ഉടന്‍ എത്തുന്നു

xiaomi mi new cc series phones

ഷാവോമിയുടെ ആദ്യ സിസി പരമ്പര സ്മാര്‍ട്ഫോണുകള്‍ ജൂലായ് രണ്ടിന് ചൈനയില്‍ അവതരിപ്പിക്കുമെന്ന് ഷാവോമി അറിയിച്ചു. സിസി പരമ്പരയിലെ ആദ്യ ഫോണുകള്‍ക്ക് ഷാവോമി എംഐ സിസി9, എംഐ സിസി 9ഇ എന്നിങ്ങനെ ആയിരിക്കും പേരുകളെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് വെബ്സൈറ്റായ വീബോയില്‍ ഷാവോമി ഒരു പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് ഫോണില്‍ ഫ്ളിപ്പ് ക്യാമറ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐ സിസി9ഇ ഫോണില്‍ ഡോട്ട് നോച്ച് സ്‌ക്രീനും 48 മെഗാപിക്സല്‍ ക്യാമറ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനവും ആയേക്കും. ഇതില്‍ 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും. 4000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഫോണില്‍ എന്നാണ് വിവരം.

എംഐ സിസി9 ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറും എംഐ സിസി 9 ഇ ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഫോണുകളിലും എട്ട് ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പ് ഉണ്ടായേക്കും. അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിലുണ്ടാവും. ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറായ മെയ്റ്റു (Meitu) വുമായി സഹകരിച്ചാണ് ഷാവോമി സിസി പരമ്പര ഫോണ്‍ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW