Wednesday, June 26, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 02.19 PM

മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ തീരത്തേക്ക് : ആശങ്കയിൽ ലോകം

Climate,Change, Human, Bacteria, Sea

ന്യൂജേഴ്‌സി : മനുഷ്യ മാംസം ഭക്ഷിക്കുന്ന ബാക്‌ടീരിയ കടൽ തീരങ്ങളിൽ സജീവമാകുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്‌ടീരിയയാണ് മനുഷ്യ മാംസം കടൽ തീരങ്ങളിൽ സജീവമാകുന്നത്. മനുഷ്യ വാസമുള്ള മേഖലയിലാണ് ഈ ബാക്‌ടീരിയുടെ സാന്നിധ്യം ഏറെയും കാണുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. ആഗോള താപനം മൂലം കടലിലെ ജലത്തിന് ചൂട് കൂടുന്നതുകൊണ്ടാണ് ഇവ തീരത്തോട് അടുക്കുന്നതെന്നാണ് ഗവേഷക നിരീക്ഷണം.

ഈ ബാക്‌ടീരിയ മൂലം അമേരിക്കയിൽ അംഗവൈകല്യം ഉണ്ടാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചിരുന്നു. അതിനാലാണ് ഇതിന്റെ കാരണം അറിയാനായി ഗവേഷകർ അന്വേഷണം നടത്ത തുടങ്ങിയത്. 2107 ലെ വേനൽ കാലത്ത് മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇക്കുറി ഈ ബാക്‌ടീരിയ മൂലം മരണപ്പെട്ടവരുടെ എണ്ണം. ന്യൂജേഴ്സിയിലെ കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

ഈ ബാക്റ്റീരിയ മൂലം നിലവിൽ അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇനിയും കേസുകൾ ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു. സമുദ്ര ജലത്തിന് ചൂടുകൂടുന്നതനുസരിച്ച് ഈ ബാക്‌ടീരിയുടെ എണ്ണവും കൂടുമെന്ന് ഗവേഷകര് പറയുന്നു. പൊതുവെ ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. എന്നാൽ അപ്പൂർവ്വങ്ങളിൽ അപൂർവമായി മാത്രമേ കാണുകയുള്ളു. മെക്സിക്കോ ഉൾക്കടലിലെ ചില മേഖലയിലുള്ള കടലിൽ താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊൾനിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്.

എന്നാൽ കടലിന്റെ കിഴക്കൻ തീരത്തേക്കും ഇത് മാറിയതായാണ് പുതിയ കണ്ടുപിടിത്തം. ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ഈ ബാക്‌ടീരിയ ചെറുമുറിവുകളിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. ആദ്യം ചെറിയ തടിപ്പോടു കൂടി ബാക്‌ടീരിയ കാണപ്പെടും. പിന്നീട് അത് പതിയെ വലുതാകും പിന്നീട് മാംസം അഴുകുന്നതിന് തുല്യമാകും. ഇതിനിടയിൽ ചികിത്സ തേടുകയാണെങ്കിൽ ബാക്‌ടീരിയ ഏറ്റ ഭാഗം ശരീരത്തിൽ നിന്നും മുറിച്ചുകളയേണ്ടതായി അവസ്ഥയിലേക്ക് എത്തുന്നതിൽ അധികം സമയം വേണ്ടെന്നും ഇവർ വ്യക്തമാക്കി.

അമേരിക്കയിൽ കുറഞ്ഞത് 250 പേർക്കെങ്കിലും ഓരോ വര്ഷം ഈ ബാക്‌ടീരിയ ബാധിക്കാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്‌ടീരിയ പെട്ടന്ന് കയറുന്നത്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഞണ്ടുകളിലും ഷെല്‍ഫിഷുകളിലുമാണ് സാധാരണ ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണാറ്. ചെറു മുറിവുകളിലൂടെയാണ് ഈ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്.

ഈ ബാക്‌ടീരിയയിൽ നിന്നും അണുബാധ ഏറ്റത് കൂടുതലും പുരുഷൻമാർക്കാണ്. പൊതുവെ കാണുന്ന മേഖലയിൽ നിന്നും മാറി മറ്റുള്ള മേഖലയിലേക്കും ഇത് വ്യാപിച്ചതിനാൽ ഡോക്ടർമാർ അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ച് ബോധവൽക്കരണം നൽകിത്തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW