Wednesday, June 26, 2019 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 02.31 PM

'ഈ ഉരുക്കു വനിതയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു' ; മകളുണ്ടായ സന്തോഷം പങ്കുവെച്ച് ബിബിന്‍

Actor Bibin George

യുവനടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് അച്ഛനായി. ആരാധകരോട് ഇക്കാര്യം ബിബിന്‍ പങ്കുവെച്ചത് രസകരമായ കുറിപ്പോടെയാണ്. ' പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു..' ബിബിന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

മലപ്പുറം സ്വദേശി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മേയ് 20നായിരുന്നു ഇരുവരുടേയും വിവാഹം.

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുകളില്‍ ഒരാളാണ് ബിബിന്‍. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമ കഥ എന്നീ ഹിറ്റുകള്‍ക്കും വിഷ്ണുവിനൊപ്പം ചേര്‍ന്ന് തിരക്കഥ രചിച്ചു. ജോര്‍ജ് ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലൂടെ നായകനായി തുടക്കം കുറിച്ച ബിബിന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW