Wednesday, June 26, 2019 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.46 PM

തലയോട്ടിയില്‍ പൊട്ടല്‍, ശരീരമാസകലം 90 ഓളം ചതവുകളും പൊട്ടലുകളും; മാസം തികയാതെ പിറഞ്ഞ പെണ്‍കുഞ്ഞ് രണ്ടരമാസത്തിനുള്ള ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

കുഞ്ഞിന്റെ വാരിയെല്ലുകളില്‍ 71 പൊട്ടലുകളും മറ്റ് അസ്ഥികളില്‍ 23 ഇടത്തും പൊട്ടലുകളുണ്ടെന്ന് പോലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
murder

ഡാലസ്: ആശുപത്രിയിലെ പരിചരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി മാസംതികയാതെ പിറന്ന പെണ്‍കുഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ ഗുരുതരമായ പരുക്കുകളോടെ മരണമടഞ്ഞു. തലയോട്ടി പൊട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. ശരീരമാസകലം പൊട്ടലുകളും ചതവുകളുമായി 90 ഓളം മുറിവുകള്‍. ദുരൂഹമായ മരണത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ മാസം പുറത്തുവന്ന വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. ജാസണ്‍ പോള്‍ റോബിന്‍ (24), കാതറീന്‍ വിന്‍ഡം വൈറ്റ് (21) എന്നിവരുടെ മകളായ ജാസ്മീന്‍ റോബിന്‍ ആണ് അതിക്രൂരമായ പീഡനങ്ങളേറ്റ് കഴിഞ്ഞ ജൂലായ് 15ന് മരിച്ചത്. മാസം തികയാതെ പിറഞ്ഞ കുഞ്ഞ് ആശുപത്രിയിലെ പരിചരണത്തിനു ശേഷം വീട്ടിലെത്തി 12ാം നാളാണ് കുട്ടിക്കു നേരെ മാതാപിതാക്കളുടെ അതിക്രമം നടന്നത്. ഈ സമയം പത്ത് ആഴ്ച മാത്രമായിരുന്നു ജാസ്മീന്‍ എന്ന കുഞ്ഞുമാലാഖയുടെ പ്രായം.

വിശദമായ അന്വേഷണത്തിനൊടുവിലാണ് റോബിനേയും കാതറീനെയും അറസ്റ്റു ചെയ്തതെന്നും കുഞ്ഞുജാസ്മീന് നീതി കിട്ടണമെന്നും ഹാരീസ് കൗണ്ടി ജില്ലാ അറ്റോര്‍ണി കിം ഓഗ് പറഞ്ഞു. കുഞ്ഞിന്റെ അവസ്ഥകണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ തന്നെയാണ് അന്വേഷണ ഏജന്‍സിയെ വിവരം അറിയിച്ചത്.

കഴിഞ്ഞ മാസം പുറത്തുവന്ന വിശദമായ പരിശോധന റിപ്പോര്‍ട്ടില്‍, ജാസ്മീന്റെ തലയില്‍ അതിശക്തമായ പ്രഹരം ഏറ്റതായി കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ അസഹ്യമായതോടെ പിതാവ് റോബിന്‍ കുട്ടിയെ അതിശക്തമായി കുലുക്കിയതാണ് തലച്ചോര്‍ അടക്കം തകരാറിലാകാന്‍ കാരണമെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ വാരിയെല്ലുകളില്‍ 71 പൊട്ടലുകളും മറ്റ് അസ്ഥികളില്‍ 23 ഇടത്തും പൊട്ടലുകളുണ്ടെന്ന് പോലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ആയതിനാല്‍ അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയുമാണ് നടത്തിയതെന്നും പ്രായപൂര്‍ത്തിയായ ആളിനെ അപേക്ഷിച്ച് ഇരട്ടി കരുതല്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഫലം പുറത്തുവിടാന്‍ ഇത്രയും വൈകിയതെന്നും പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച അറസ്റ്റിലായ മാതാപിതാക്കളെ ഹാരിസ് കൗണ്ടി ജയിലിലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം.

ജാസ്മീന്‍ അതീവ സുന്ദരിയായിരുന്നുവെന്നാണ് പിതാവ് റോബിന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ദേഷ്യം കയറുമ്പോള്‍ പലപ്പോഴും മനഃശാസ്ത്ര പുസ്തകങ്ങള്‍ വായിക്കുമായിരുന്നുവെന്നും റോബിന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

എന്നാല്‍ കുഞ്ഞിന് മാരകമായി പരുക്കേറ്റതില്‍ ആശുപത്രി ജീവന്കാരെ കുറ്റപ്പെടുത്തുകയാണ് അമ്മ കാതറീന്‍ ചെയ്തത്. കുഞ്ഞിന് ശ്വാസമെടുക്കുന്നതിനായി സിആര്‍പി നല്‍കിയപ്പോള്‍ ആയിരിക്കാം വാരിയെല്ലുകള്‍ തകര്‍ന്നതെന്നാണ് അവര്‍ പറയുന്നത്. തങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്ന ഒരു സ്ത്രീക്കും കുഞ്ഞിന്റെ അവസ്ഥയില്‍ പങ്കുണ്ടെന്നായിരുന്നു പിന്നീട് ഇവരുടെ മൊഴി.

Ads by Google
Wednesday 26 Jun 2019 01.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW