Wednesday, June 26, 2019 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 11.53 AM

ഓഹരി വിപണി നേട്ടത്തില്‍; 60 പോയന്റ് നേട്ടം കൊയ്ത് സെന്‍സെക്‌സ്

stock market

മുംബൈ: നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. വ്യാപാരം തുടങ്ങിയപ്പോള്‍ നഷ്ടത്തിലായിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 60 പോയന്റ് നേട്ടത്തില്‍ 39,492ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 11,813ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 378 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് ക്യാപിറ്റല്‍, ഐഎഫ്‌സിഐ ലിമിറ്റഡ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

വക്രാന്‍ജി, ബയര്‍കോര്‍പ്‌സയന്‍സ്, പിസി ജ്വലര്‍ ലിമിറ്റഡ്, ശ്രീറാം സിറ്റി യുണിയന്‍ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW