Wednesday, June 26, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 11.34 AM

വൈദ്യുതി ബില്‍ കൂടിയതിന് ബള്‍ബ് ഊരിമാറ്റി; വഴക്കിനിടെ ഭര്‍തൃപിതാവ് മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്തംപുരണ്ട വസ്ത്രവുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

നീരജ് ദേവിക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹികപീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും യുവതിയുടെ വീട്ടുകാരും ആരോപിക്കുന്നു.
murder

ന്യുഡല്‍ഹി: വൈദ്യൂതി ബില്‍ കൂടുന്നതിനെ ചൊല്ലിയുള്ള കുടുംബകലഹം യുവതിയുടെ ജീവനെടുത്തു. ഡല്‍ഹയിലെ പഹര്‍ഗഞ്ചില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 33കാരിയായ നീരജ് ദേവിക്കാണ് ജീവന്‍ നഷ്ടമായത്.

ബില്ല് കൂടുന്നത് പതിവായതോടെ ഭര്‍തൃമാതാപിതാക്കളുമായി വഴക്കിട്ട നീരജ് ദേവി വീട്ടിലെ ബള്‍ബുകള്‍ ഊരിമാറ്റി. ഇതേചൊല്ലിയുള്ള വഴക്കിനിടെയാണ് ഭര്‍തൃപിതാവ് 65കാരനായ ഭഗത് റാം നീരജയുടെ കഴുത്തറുത്തത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട വസ്ത്രവുമായി ഭഗത്‌റാം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

നീരജ് ദേവി മിക്കപ്പോഴും തന്നോടും ഭാര്യ ഹുക്കും ദേവിയോടും വഴക്കിട്ടിരുന്നുവെന്നും ഭര്‍ത്താവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും ഭഗത് റാം മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസത്തെ വൈദ്യൂതി ബില്ലിന്റെ പേരില്‍ വഴക്കിട്ട മരുമകള്‍ തന്നെയും തന്റെ ഭാര്യയെയും ബുദ്ധിമുട്ടിക്കാന്‍ സ്‌റ്റെയര്‍കേസ്, അടുക്കള, ശുചിമുറി എന്നിവിടങ്ങളിലെ ബള്‍ബ് ഊരിമാറ്റിയെന്നും അതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഭഗത്‌റാം പോലീസിനോട് സമ്മതിച്ചു.

എന്നാല്‍ നീരജ് ദേവിക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹികപീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും യുവതിയുടെ വീട്ടുകാരും ആരോപിക്കുന്നു.

Ads by Google
Wednesday 26 Jun 2019 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW