Wednesday, June 26, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 11.26 AM

നെടുങ്കണ്ടത്തെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം ; ജയിലുകളില്‍ പരിശോധന ശക്തമാക്കും ജാമറുകള്‍ വെയ്ക്കുമെന്നും മുഖ്യമന്ത്രി

uploads/news/2019/06/317548/pinarayi.jpg

തിരുവനന്തപുരം: നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. ജയില്‍ സുരക്ഷയ്ക്കായുള്ള നടപടികള്‍ എടുക്കുമെന്നും ഒരു കസ്റ്റഡിമരണത്തെയും ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷം ഇന്നും സഭയില്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പിണറായി ഭരണകാലത്ത് കസ്റ്റഡിമരണം വ്യാപകമാണെന്നും പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞത്. പൊലീസ് മര്‍ദ്ദത്തില്‍ മറുപടി പറയേണ്ടി വരുന്നത് വിധി വൈപരീത്യമാണെന്നും അടിയന്തിരാവസ്ഥയുടെ വാര്‍ഷികം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ നിന്നും മൊബൈല്‍ഫോണുകള്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തുകയും കൊടിസുനിയുടെ ഭീഷണി ഫോണ്‍കോള്‍ ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പറഞ്ഞു. ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത വിധമുള്ള നടപടികള്‍ ജയിലില്‍ നടക്കുന്നു. ജയിലില്‍ ജാമറുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യം ആലോചിക്കുമെന്നും ജയില്‍ ഗേറ്റുകളുടെ ചുമതല സ്‌കോര്‍പിയോണ്‍ സംഘത്തെ ഏല്‍പ്പിക്കുമെന്നും വ്യക്തമാക്കി. ജയിലുകളില്‍ തടവുകാര്‍ക്ക് സുഖവാസമാണെന്ന് നേരത്തേ പ്രതിപക്ഷം പരിഹസിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW