Wednesday, June 26, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 10.00 AM

ആരെയും ഞെട്ടിക്കുന്ന റെക്കോര്‍ഡ് വിലയ്ക്ക് ഫ്‌ളാറ്റ് വാങ്ങാന്‍ തമന്നയെ പ്രേരിപ്പിച്ചത്...

new flat

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം സ്വന്തമാക്കിയ ഫ്ളാറ്റിന്റെ വിലയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. മുംബൈയിലെ വെര്‍സോവയില്‍ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആഡംബര ഫ്ളാറ്റ് തമന്ന സ്വന്തമാക്കിയത് നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വില കൊടുത്താണെന്നാണ് റിപ്പോര്‍ട്ട്.

തമന്ന തന്റെ ഇഷ്ട ഫ്ളാറ്റ് സ്വന്തമാക്കാന്‍ 16കോടിയോളം രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ട്. രജിസ്ട്രേഷനായി ഇതിനോടകം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 22 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തമന്നയുടേയും അമ്മയുടേയും പേരിലാണ് ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ്ങുകളും താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാറ്റില്‍ എവിടെ നിന്ന് നോക്കിയാലും കടല്‍ കാണാമെന്നത് കൊണ്ടാണ് താരം ഈ ഫ്ളാറ്റ് മോഹവില കൊടുത്ത് സ്വന്തമാക്കിയത്. അതേസമയം, ഈ വാര്‍ത്തകളോട് താരം പ്രതികരിച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW