Wednesday, June 26, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 09.20 AM

നിങ്ങളെ കാണാന്‍ ഭംഗിയില്ല എന്ന അരക്ഷിതത്വം മൂലമാണ് നിങ്ങള്‍ ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്; ബീബി റെജ

 Body-Shamer

ഗായികയും ഗാനരചയിതാവുമായ ബീബി റെജ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുത്ത് ശ്രദ്ധേയയാകുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് തടിച്ചിയെന്ന് പരിഹസിച്ചാണ് ആളുകള്‍ കമന്റ് ചെയ്തത്. തന്നെ ബോഡി ഷെയ്മിങിന് ഇരയാക്കിവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബീബി റെജ നല്‍കിയത്.

''എന്നെക്കുറിച്ച് വിലകുറഞ്ഞ പരിഹാസങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്ക് വേണ്ടത് ചില പ്രതികരണങ്ങളാണ്. അത് നിങ്ങള്‍ക്ക് ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. നിങ്ങള്‍ പൂര്‍ണ്ണതയുള്ളവര്‍ അല്ലാത്തിടത്തോളം കാലം നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ശരീരത്തെ പരിഹസിക്കാനുള്ള അര്‍ഹതയില്ല. നിങ്ങളെ കാണാന്‍ ഭംഗിയില്ല എന്ന അരക്ഷിതത്വം മൂലമാണ് നിങ്ങള്‍ ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. മറ്റുള്ളവര്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് എന്തു പറയുന്നു എന്നതിനല്ല. ഞാന്‍ എന്റെ ശരീരത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനാണ് ഞാന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്''. - ബീബി റെജ

ബീബി റെജയ്ക്ക് പിന്തുണയുമായി മറ്റൊരു പോപ് താരമായ ഡെമി ലൊവാറ്റോയും രംഗത്തെത്തി. ''നിങ്ങള്‍ അതിസുന്ദരിയാണ്, കരുത്തയാണ്, സത്യസന്ധയാണ്, എനിക്കും എന്നപ്പോലെയുള്ള ഒരുപാടുപേര്‍ക്കും പ്രചോദനമാണ്. നിങ്ങള്‍ നിങ്ങളായിത്തന്നെയിരിക്കുന്നതിന് നന്ദി. സുന്ദരിയായ സ്ത്രീയോ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു''.- ഡെമി ലൊവാറ്റോ പറഞ്ഞു

Ads by Google
Wednesday 26 Jun 2019 09.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW