Wednesday, June 26, 2019 Last Updated 32 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.44 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

രണ്ടാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (2018 അഡ്‌മിഷന്‍ റഗുലര്‍, 2015-2017 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 17ന്‌ ആരംഭിക്കും. പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 500 രൂപ പിഴയോടെ രണ്ടുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

സീപാസിലെ നാലാം സെമസ്‌റ്റര്‍ ബി.ടെക്‌ (2017 അഡ്‌മിഷന്‍ റഗുലര്‍, 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) പരീക്ഷകള്‍ ജൂലൈ 10 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന്‌ 50 രൂപ വീതം (പരമാവധി സെമസ്‌റ്ററൊന്നിന്‌ 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

സീപാസിലെ ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ (2016 അഡ്‌മിഷന്‍ റഗുലര്‍, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌) പരീക്ഷകള്‍ ജൂലൈ ഒന്‍പതുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന്‌ 50 രൂപ വീതം (പരമാവധി സെമസ്‌റ്ററൊന്നിന്‌ 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം.

അഫിലിയേറ്റഡ്‌ കോളജുകളിലെ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. സി.ഇ. ആന്‍ഡ്‌ എന്‍.ടി. (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ നെറ്റ്‌വര്‍ക്ക്‌ ടെക്‌നോളജി - 2017 അഡ്‌മിഷന്‍ റഗുലര്‍/2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012-2014 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ ജൂലൈ 17 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം.

മൂന്നും നാലും സെമസ്‌റ്റര്‍/ രണ്ടാം വര്‍ഷ എം.കോം പ്രൈവറ്റ്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/2013, 2014, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 11 മുതല്‍ ആരംഭിക്കും.

മൂന്നും നാലും സെമസ്‌റ്റര്‍ എം.എ. പ്രൈവറ്റ്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/2013, 2014, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 11 മുതല്‍ ആരംഭിക്കും.

മൂന്നും നാലും സെമസ്‌റ്റര്‍ രണ്ടാം വര്‍ഷ എം.എസ്‌സി. പ്രൈവറ്റ്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/2013, 2014, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ 11 മുതല്‍ ആരംഭിക്കും.

സംവരണ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ എം.എസ്‌സി. രസതന്ത്ര പ്രോഗ്രാമില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്‌. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 28ന്‌ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731036.

പുല്ലരിക്കുന്ന്‌ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ എം.എ. ഹിസ്‌റ്ററി, ആന്ത്രോപോളജി വിഷയങ്ങളില്‍ എസ്‌.ടി. വിഭാഗത്തില്‍ ഓരോ സീറ്റൊഴിവുണ്ട്‌. യോഗ്യരായവര്‍ അസല്‍ രേഖകളുമായി 27ന്‌ രാവിലെ 11ന്‌ ഓഫീസില്‍ എത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2392383.

സംവരണ സീറ്റൊഴിവ്‌; സ്‌പോട്‌ അഡ്‌മിഷന്‍
ഇന്റര്‍വ്യൂ നാളെ

ഡോ. കെ.എന്‍. രാജ്‌ സെന്റര്‍ ഫോര്‍ പ്ലാനിങ്‌ ആന്‍ഡ്‌ സെന്റര്‍ സ്‌റ്റേറ്റ്‌ ഫിനാന്‍സ്‌ റിലേഷന്‍സില്‍ എം.എ. ഇക്കണോമിക്‌സ്‌ പ്രോഗ്രാമില്‍ എസ്‌.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലെ സ്‌പോട്‌ അഡ്‌മിഷനുള്ള ഇന്റര്‍വ്യൂ നാളെ രാവിലെ 10ന്‌ സെന്റര്‍ ഡയറക്‌ടറുടെ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ ബി.എഫ്‌.ടി./ബി.എസ്‌സി. അപ്പാരല്‍ ആന്‍ഡ്‌ ഫാഷന്‍ ഡിസൈന്‍ (സി.ബി.സി.എസ്‌., 2017 അഡ്‌മിഷന്‍ റഗുലര്‍) മാര്‍ച്ച്‌/ഏപ്രില്‍ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എ. ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേണലിസം (ട്രിപ്പിള്‍ മെയിന്‍-സി.ബി.സി.എസ്‌. റഗുലര്‍/ സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) മേയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ നാലുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം സെമസ്‌റ്റര്‍ എം.എസ്‌.സി. അപ്ലൈഡ്‌ മൈക്രോബയോളജി (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/20122013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ - സി.എസ്‌.എസ്‌.) മേയ്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍, പ്രോജക്‌ട് ആന്‍ഡ്‌ വൈവാവോസി പരീക്ഷകള്‍ ജൂലൈ 23 മുതല്‍ പാലാ സെന്റ്‌ തോമസ്‌ കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷല്‍ (സി.എസ്‌.എസ്‌.-റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രോജക്‌ട് മൂല്യനിര്‍ണയവും വൈവാവോസിയും 27, 28 തീയതികളില്‍ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം

നാല്‌, ആറ്‌ സെമസ്‌റ്റര്‍ ബി.എ. (സി.ബി.സി.എസ്‌.എസ്‌. - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ എട്ടുവരെ അപേക്ഷിക്കാം.

മാലിന്യമുക്‌ത ക്യാമ്പസ്‌; ബോധവത്‌ക്കരണം ഇന്ന്‌

ഹരിത നിയമാവലി പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ബോധവത്‌ക്കരണ പരിപാടി ഇന്ന്‌ നടക്കും. പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയും ഒന്നാംഘട്ട പരിപാടിയില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കുവേണ്ടിയുമാണ്‌ ബോധവത്‌ക്കരണ പരിപാടി. ഉച്ച കഴിഞ്ഞ്‌ 1.45ന്‌ സര്‍വകലാശാല അസംബ്ലി ഹാളിലാണ്‌ പരിപാടി.

അധ്യാപക പോര്‍ട്ടല്‍ 27ന്‌ തുറക്കും

വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനുവേണ്ടി സര്‍വകലാശാല അധ്യാപക പോര്‍ട്ടല്‍ 27 മുതല്‍ ജൂലൈ മൂന്നുവരെ തുറക്കുമെന്ന്‌ പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. അധ്യാപകര്‍ വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്യണം.

Ads by Google
Wednesday 26 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW