Wednesday, June 26, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.19 AM

കോപ്പയില്‍ ഇനി ക്വാര്‍ട്ടര്‍

uploads/news/2019/06/317498/s4.jpg

ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ഇനി നോക്കൗട്ട്‌ ആവേശത്തിലേക്ക്‌. ഇന്നലെ പുലര്‍ച്ചെ ഗ്രൂപ്പ്‌ മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ്‌ തെളിഞ്ഞു.
ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റാന്‍ പോകുന്ന ഏതാനും സൂപ്പര്‍ പോരാട്ടങ്ങളാണ്‌ നോക്കൗട്ടില്‍ കാത്തിരിക്കുന്നത്‌. നിലവിലെ ചാമ്പ്യന്മാരായ ചിലിയും കൊളംബിയയും ഏറ്റുമുട്ടുന്ന മത്സരമാണ്‌ ക്വാര്‍ട്ടറില്‍ ഏറ്റവും തീപാറുന്നത്‌.
വെള്ളിയാഴ്‌ച പുലര്‍ച്ചെ ബ്രസീല്‍-പരാഗ്വായ്‌ മത്സരത്തോടെയാണ്‌ നോക്കൗട്ട്‌ ആരംഭിക്കുന്നത്‌.അന്നു രാത്രി 12:30-ന്‌ നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീന വെനസ്വേലയെയും നേരിടും. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ കൊളംബിയ-ചിലി മത്സരം. യുറുഗ്വായും പെറുവും തമ്മില്‍ ഞായാറാഴ്‌ചയാണ്‌ അവസാന ക്വാര്‍ട്ടര്‍.
ഇന്നലെ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ ചിലിയെ തോല്‍പിച്ചു ഗ്രൂപ്പ്‌ ജേതാക്കളായി യുറുഗ്വായ്‌ ക്വാര്‍ട്ടറില്‍ കടന്നു. തുല്യശക്‌തികള്‍ ഏറ്റുമുട്ടിയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രഞ്ച്‌ ക്ലബ്‌ പി.എസ്‌.ജിയുടെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയാണ്‌ യുറുഗ്വായുടെ വിജയഗോള്‍ നേടിയത്‌.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനോട്‌ സമനില വഴങ്ങി ഏഷ്യന്‍ ടീമായ ജപ്പാന്‍ പുറത്തായി. 1-1 എന്ന സ്‌കോറിനാണ്‌ മത്സരം സമനിലയില്‍ പിരിഞ്ഞര്‌. കളിയുടെ അവസാന നിമിഷങ്ങളില്‍ വിജയിക്കാനുള്ള സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചിട്ടും മുതലെടുക്കാന്‍ ജപ്പാനായില്ല. ജപ്പാന്‍ നേടിയ ഒരു ഗോള്‍ വാര്‍ നിഷേധിക്കുകയും ചെയ്‌തു.
കളിയുടെ ആദ്യ പകുതിയില്‍ നകജിമ ജപ്പാനു വേണ്ടിയും മെന ഇക്വഡോറിനു വേണ്ടിയും ഗോള്‍ നേടി. ഈ സമനില ഗ്രൂപ്പില്‍ മൂന്നാമത്‌ തന്നെ ജപ്പാനെ നിര്‍ത്തിയെങ്കിലും മികച്ച മൂന്നാം സ്‌ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക്‌ കടക്കാന്‍ ജപ്പാനായില്ല. പകരം ഗ്രൂപ്പ്‌ ബിയിലെ മൂന്നാം സ്‌ഥാനക്കാരായ പരാഗ്വായ്‌ ക്വാര്‍ട്ടറില്‍ കടന്നു.

Ads by Google
Wednesday 26 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW