Tuesday, June 25, 2019 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 08.38 PM

ലോകകപ്പില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; നാല് വിക്കറ്റുകൾ നഷ്ടമായി

World Cup, England,Australia

ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ ഓസീസ് പടുത്തുയർത്തിയ 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മോശം തുടക്കം. 17 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഒരു റൺ പോലും നേടാനാകാതെ ഓപ്പണര്‍ ജയിംസ് വിന്‍സിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. വിന്‍സിനെ ബഹെറെന്‍ഡോര്‍ഫ് ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് നേടി. പിന്നീട് 15 ന് രണ്ട്, 26 ന് മൂന്ന് എന്നിങ്ങനെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് എത്തി. ഒൻപത് റൺസെടുത്ത ജോറൂട്ടും, നാല് റൺസെടുത്ത മോർഗനും ഔട്ടായി. ഇരുവരെയും മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. പിന്നീട് ഇറങ്ങിയ ജോണി ബെയര്‍സ്‌റ്റോ ഒരു ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും 27 റൺസെടുത്ത് പുറത്തായി. 26 റൺസുമായി ബെൻ സ്റ്റോക്‌സും,11 റൺസുമായി ബട്ലലറുമാണ് ക്രീസിൽ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 285 റൺസെടുത്തു. ഓപ്പണിംഗ് കൂട്ടുകെട്ടായ ഫിഞ്ചിന്റെയും വാർണറിന്റെയും പ്രകടനത്തിലാണ് 285 റൺസ് എന്ന സ്‌കോറിൽ എത്തിയത്. തുടക്കം മികച്ചതായിരുന്നുവെങ്കിലും, മധ്യ നിര കൂട്ടത്തോടെ തകർന്നു. അതുകൊണ്ടുതന്നെ കൂറ്റൻ സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ തകരുകയായിരുന്നു. ഫിഞ്ച് 116 പന്തിൽ 100 റൺസെടുത്തു . വാർണർ 61 പന്തിൽ 53 റൺസെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW