Tuesday, June 25, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 08.26 PM

താരപദവി എന്നില്‍ അടിച്ചേല്‍പ്പിച്ചതാണ്, അഭിനയത്തില്‍ പരാജയപ്പെടാറുണ്ട്; മനസുതുറന്ന് മമ്മൂട്ടി

Mammootty

കൊച്ചി: താരപദവി തന്നില്‍ ചുമത്തിതന്ന ഒന്നാണെന്ന് മമ്മൂട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരപദവിയെ കുറിച്ചും സിനിമയോടുള്ള താല്‍പര്യത്തെക്കുറിച്ചും മമ്മൂട്ടി തുറന്നു പറഞ്ഞത്.

'താരപരിവേഷം ഒരു പദവിയല്ല. ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണ്. നിങ്ങള്‍ ഒരു താരമാണ് എന്ന് പറഞ്ഞആണ് താരപരിവേഷം നിങ്ങളിന്മേല്‍ ചാര്‍ത്തി നല്‍കുന്നത്. ഇത് മനസില്‍ വെയ്ക്കരുത്' മൂന്നു പതിറ്റാണ്ടിലേറെയുള്ള സിനിമ ജീവിതത്തെ കുറിച്ച മമ്മൂട്ടി പറഞ്ഞു.

നടന്‍ ആയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് നമ്മള്‍ തന്നെ ആയിരിക്കലെന്നും അത് നമ്മളുടെ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള കലഹമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ' നമ്മുടെ വ്യക്തിത്വം മറികടന്ന് കഥാപാത്രത്തിന്റെ വ്യക്തിത്വമാകുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടുപോകും. തനിക്ക് അത് സംഭവിക്കാറുണ്ട്. ചില സമയത്ത് ഞാന്‍ വിജയിക്കും , ചിലപ്പോള്‍ പരാജയപ്പെടും' മമ്മൂട്ടി

പരാജയങ്ങളെ ഭയക്കാറില്ലെന്നും ബാധിക്കാറുണ്ടെന്നും പറഞ്ഞ താരം താന്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന നടനാണെന്നും കൂട്ടിച്ചേര്‍ത്തു.

ചരിത്രം കഥ പറയുന്ന പത്മകുമാര്‍ ചിത്രമായ മാമാങ്കത്തിന്റെ ആവേശത്തിലാണ് താരം ഇപ്പോള്‍. കേരള ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ് തിരശ്ശീലയില്‍ വിടരുന്നത്. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരേ സമയം വ്യത്യസ്ഥമായ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിനായി കോടികള്‍ ചെലവഴിച്ചുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചും മൂന്നു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW