Tuesday, June 25, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 06.56 PM

ഫിഞ്ചിന് സെഞ്ചുറി; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 286 റൺസ്

World Cup, Australia, England,Win

ലോഡ്‌സ് : ലോകകപ്പ് മത്സരത്തിൽ ഇന്ന് കരുത്തന്മാർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഇംഗ്ലണ്ടിന് ജയിക്കാൻ 286 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപെട്ട ഓസീസ് നിശ്ചിത ഓവറിൽ 285 റൺസെടുത്തു. സെഞ്ചുറി നേടിയ നായകൻ ഫിഞ്ചിന്റെയും, അർദ്ധ സെഞ്ചുറി നേടിയ വാർണറിന്റെയും മികവിലാണ് ഓസീസ് 285 റൺസെടുത്തത്.

ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഫിഞ്ച് വാർണർ നേടിയത് 123 റൺസ്. എന്നാൽ സ്കോർ 123 ൽ നിൽക്കെ 53 റൺസെടുത്ത വാർണർ പുറത്തായി. മൊയിന്‍ അലിക്കാണ് വിക്കറ്റ്. പിന്നീട് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കുറിച്ച് ആരോണ്‍ ഫിഞ്ച് ഓസിസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. എന്നാല്‍ ഉസ്മാന്‍ ഖവാജ(23), ഗ്ലെന്‍ മാക്‌സ്‌വെല്‍(12), സ്‌റ്റോണിസ്(8) എന്നിവര്‍ നില ഉറപ്പിക്കാതെ പുറത്തായത് ഓസിസിന് തിരിച്ചടിയായി.

അവസാന ഓവറുകളില്‍ സ്റ്റീവ് സ്മിത്ത്(38) സ്‌കോറിംഗ് വേഗം കൂട്ടിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 250 ല്‍ നിലെക്ക 46 മത്തെ ഓവറില്‍ പുറത്തായി. ക്രിസ് വോക്ക്‌സിനാണ് വിക്കറ്റ്. പിന്നീടെത്തിയ പാറ്റ് കമ്മിന്‍സിനെ ഒരു റണ്‍സില്‍ ക്രിസ് വോക്ക്‌സ് തന്നെ പുറത്താക്കി. മുൻ നിര അടിച്ചു തകർത്തെങ്കിലും, മധ്യ നിരക്ക് താളം പിഴച്ചു. ഇതോടെ കൂറ്റൻ സ്കോറിലേക്ക് പോകേണ്ടിയിരുന്ന ഓസീസിനെ 285 റൺസിൽ തളച്ചു.

ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്ക്‌സ് രണ്ടും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ബെനല്‍ സ്‌റ്റോക്‌സ്, മൊയിന്‍ അലി, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Ads by Google
Ads by Google
Loading...
TRENDING NOW