Tuesday, June 25, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 06.37 PM

നെടുമ്പാശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി അമേരിക്കൻ പൗരൻ പിടിയിൽ

America, Airport,Bullett

കൊച്ചി : വെടിയുണ്ടയുമായി അമേരിക്കൻ പൗരൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ടെക്സാസ് സ്വദേശിയായ കെസി പോള്‍ പെരെസ്‌ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ ഹാൻഡ്ബാഗിൽനിന്നുമാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് പേരെസ് എത്തിയത്.

സിയാൽ സുരക്ഷാ വിഭാഗമാണ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത്. ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറി. ഇയാൾക്കെതിരെ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കി.

Ads by Google
Tuesday 25 Jun 2019 06.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW