Tuesday, June 25, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 06.01 PM

കേന്ദ്ര വിലക്ക് മറികടന്ന് ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി

Anand Patvardhan, Reason

ന്യൂഡല്‍ഹി: ആനന്ദ് പട്‌വര്‍ധന്റെ റീസണ്‍ എന്ന ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഹൈക്കോടതിയെ സമീപിച്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നേടിയത്. ചലച്ചിത്ര അക്കാദമിയും പട്‌വര്‍ധനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 26-ാം തീയതി തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളെക്കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ചലച്ചിത്ര അക്കാദമിക്ക് പ്രദര്‍ശം നീട്ടിവയ്‌ക്കേണ്ടിയും വന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെയാണ് കേരള ചലച്ചിത്ര അക്കാദമിയും പട്‌വര്‍ദ്ധനും കോടതിയെ സമീപിച്ചത്.

തന്റെ സിനിമ കാണാതെ പോലും കലാപമുണ്ടാക്കുന്ന സൃഷ്ടിയാണെന്ന് ആരോപിച്ച് അനുമതി നിഷേധിക്കുകയായിരുന്നെന്ന് പട്‌വര്‍ദ്ധന്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദാബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയവരെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യൂമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അവസാന ദിവസത്തേക്ക് മാറ്റിയിരുന്നു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സെന്‍സര്‍ ഇളവ് ലഭിക്കേണ്ടതുണ്ട്. 2017ല്‍ കശ്മീര്‍ വിഷയവും രോഹിത് വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും വിഷയമാകുന്ന ഡോക്യുമെന്ററികള്‍ കേന്ദ്രം തടയാന്‍ ശ്രമിച്ചിരുന്നു.

Ads by Google
Tuesday 25 Jun 2019 06.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW