Tuesday, June 25, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 05.37 PM

തീ പിടിച്ച വസ്ത്രവുമായി കലങ്ങി മറിഞ്ഞ പുഴയിലേക്ക് ടൊവിനോ തോമസ്- വിഡിയോ

Tovino Thomas, New film

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പോള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. ഡ്യൂപ്പില്ലാതെ അഭിനയിച്ച രംഗത്തിനിടെയായിരുന്നു അത്. എന്നാല്‍ ഇതേ ചിത്രത്തിനായി കലങ്ങി മറിഞ്ഞ പുഴയിലേക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും എടുത്ത് ചാടുന്ന താരത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തീപിടിച്ച വസ്ത്രവുമായാണ് ഈ രംഗത്തില്‍ ടൊവിനോ അഭിനയിക്കുന്നത്. സ്വന്തം ജീവന്‍ പണയം വച്ചുള്ള സാഹസിക രംഗങ്ങള്‍ക്കെതിരെ സമൂഹമാധ്യങ്ങളിലും വിമര്‍ശനം ഉയരുകയാണ്.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ആദ്യം പൊള്ളലേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ പ്രതികരണം ' ആരുടേയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു.' അപകടത്തില്‍ പുരികവും മീശയും കുറച്ച് കരിഞ്ഞുപോയെന്നും താരം പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW