Tuesday, June 25, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 05.18 PM

നീതി ആയോഗിന്റെ ആരോഗ്യ റാങ്കിംഗില്‍ കേരളം വീണ്ടും ഒന്നാമത്; ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

NITI Aayog, Kerala

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ആരോഗ്യ റാങ്കിംഗില്‍ കേരളം വീണ്ടും ഒന്നാമത്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം ആരോഗ്യ മേഖലയിലെ മികവിന്റെ അടിസ്ഥാത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആരോഗ്യ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2016-17, 2017-18 വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്.

ആരോഗ്യ സംസ്ഥാനങ്ങള്‍, പുരോഗമന ഇന്ത്യ എന്ന് പേരിട്ട റിപ്പോര്‍ട്ട് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറാണ് പുറത്തിറക്കിയത്. കേരളം ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയും ഗുജറാത്തും പഞ്ചാബുമാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

ലോക ബാങ്കിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2017ല്‍ പ്രസിദ്ധീകരിച്ച ആദ്യ റിപ്പോര്‍ട്ടിലും കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. ആദ്യ റിപ്പോര്‍ട്ടില്‍ പഞ്ചാബ് രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കും തമിഴ്‌നാട് ഒന്‍പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW