Tuesday, June 25, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 05.05 PM

നറുക്ക് വീണില്ല : ശബരിമല സ്വകാര്യ ബില്‍ ലോക്‌സഭയില്‍ ഉടന്‍ ചര്‍ച്ചയ്ക്കില്ല

Sabarimala, Loksabha bill, N K Premachandran

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഉള്‍പ്പെട്ടില്ല.

ശബരിമലയിലെ ആചാരങ്ങള്‍ 2018 സെപ്റ്റംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലില്‍ അടുത്തമാസം ആദ്യം ചര്‍ച്ച നടക്കേണ്ടതാണ്. ഒമ്പത് അംഗങ്ങള്‍ 30 സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്ന് തീരുമാനിക്കാന്‍ നടത്തിയ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും ഉള്‍പ്പെട്ടില്ല. അതോടെ ഈ സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്നുറപ്പായി.

അതേസമയം രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംഷ ഉണര്‍ത്തിയിരുന്നത് സര്‍ക്കാര്‍ ഏത് നിലപാട് സ്വീകരിക്കും എന്നതാണ്. സര്‍ക്കാര്‍ ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കില്‍ പ്രേമചന്ദ്രനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും പകരം സമഗ്രമായ ബില്‍ കൊണ്ടുവരാനുമാണ് സാധ്യതയെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. റിവ്യൂ ഹര്‍ജികളില്‍ വിധി വന്നതിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കു എന്നാണ് സൂചനകള്‍. സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരും ബി.ജെ.പിയും ഇതിനോട് യോജിച്ചിരുന്നില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW