Tuesday, June 25, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 04.41 PM

വാർണർക്കും ഫിഞ്ചിനും അർദ്ധ സെഞ്ചുറി; ഓസീസിന് മികച്ച തുടക്കം

world cup, Australia, England,

ലോഡ്‌സ് : ലോകകപ്പ് മത്സരത്തിൽ കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയച്ചു. ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. 21 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 114 എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാർണറും (53), നായകൻ ഫിഞ്ചുമാണ് (65) ക്രീസിൽ. ഇരുവരുടെയും അർദ്ധ സെഞ്ചുറിയിലാണ് ഓസീസ് മികച്ച സ്കോറിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. ജോഫ്രാ ആര്‍ച്ചര്‍ കളിക്കുമോ എന്ന കാര്യം സംശയമായിരുന്നെങ്കിലും ഫിറ്റ്‌നസ് സംബന്ധിച്ച് ആത്മവിശ്വാസത്തോടെയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടോസ് വേളയില്‍ സംസാരിച്ചത്.

അതേസമയം രണ്ട് മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം നഥാന്‍ ലിയോണും കോള്‍ട്ടര്‍ നൈലിന് പകരം ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമിലെത്തി.

Ads by Google
Tuesday 25 Jun 2019 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW