Tuesday, June 25, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 04.37 PM

ഫോക്‌സ്‌വാഗണ്‍ അമിയോ ഡീസല്‍ നിർമ്മാണം അവസാനിപ്പിക്കുന്നു

Volkswagen Ameo Diesel To Be Discontinued

ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഫോക്‌സ്‌വാഗൺ ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാൻ പോവുകയാണ്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അമിയോ 1.5 ഡീസല്‍ മോഡലിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അവസാനിപ്പിക്കുമെന്നാണ് സൂചന. എന്നാൽ, 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍ കരുത്തേകുന്ന അമിയോ പെട്രോള്‍ വേര്‍ഷന്റെ വില്‍പ്പന തുടരും.

2016 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ അമിയോ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. വിപണിയിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ സബ്‌കോംപാക്റ്റ് സെഡാന്‍ എന്ന പേര് സമ്പാദിക്കുന്നതിന് അമിയോ കാറിനെ സഹായിച്ചതാണ് 1.5 ലിറ്റര്‍ ടിഡിഐ ഡീസൽ എന്‍ജിന്‍ ആണ് വാഹനത്തിൽ. വിപണിയിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ സബ്‌കോംപാക്റ്റ് സെഡാന്‍ എന്ന പേര് സമ്പാദിക്കുന്നതിന് അമിയോ കാറിനെ സഹായിച്ചതാണ് 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ആന്റി-പിഞ്ച് പവര്‍ വിന്‍ഡോകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണറായ ഫോക്‌സ്‌വാഗണിന്റെ ക്ലൈമട്രോണിക്മറ്റൊരു ഫീച്ചറാണ്. ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് ഫോക്‌സ്‌വാഗണ്‍ അമിയോ 'കപ്പ് എഡിഷന്‍' ഇന്ത്യയില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW