Tuesday, June 25, 2019 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 03.54 PM

സന്താനഭാഗ്യം പ്രധാനം

uploads/news/2019/06/317322/joythi250619b.jpg

മനുഷ്യജന്മം എപ്പോള്‍ സംതൃപ്തമാകുന്നുവെന്ന ചോദ്യത്തിന് മുന്നില്‍ പലരും, പലപ്പോഴും നല്‍കുന്ന ഉത്തരം പലവിധത്തിലായിരിക്കും. വിദ്യ, സമ്പത്ത്, ദാമ്പത്യം എന്നിങ്ങനെ ഉത്തരങ്ങള്‍ ഒട്ടേറെ.

എന്നാല്‍ എല്ലാം ധാരാളം ഉണ്ടായിട്ടും മനുഷ്യരുടെ ദാമ്പത്യജീവിതത്തില്‍ ഒരു കുഞ്ഞിന്റെ അച്ഛനോ, അമ്മയോ ആകുവാന്‍ ഭാഗ്യമില്ലാതെ പോയാല്‍ അത് ഒരു നരകജന്മം തന്നെയായിരിക്കും. അനുഭവിക്കുന്നവര്‍ക്കേ അതറിയൂ! സന്താനഭാഗ്യം തന്നെയാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം.

ജീവിതം കൊട്ടാര സദൃശമാണെങ്കില്‍പ്പോലും അതിനകത്തുനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിലോ, ചിരിയോ പുറത്തേക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അവിടെ സന്തോഷം കരകവിഞ്ഞൊഴുകൂ. അതൊരു വരപ്രസാദം തന്നെയാണ്. അതിന് ദൈവാനുഗ്രഹം കൂടിയേ തീരൂ.

സന്താനഭാഗ്യമില്ലാതെപോയ ദമ്പതികളുടെ പ്രശ്‌നങ്ങള്‍ പലതാണ്. ഒരു ഡോക്ടറെ സമീപിച്ചാല്‍ അവര്‍ പലതരം പോംവഴികളും പറഞ്ഞുതരും. എഴുതിയും തരും. പക്ഷേ, മരുന്നും, മ
ന്ത്രവും പോലെതന്നെ അത്യാവശ്യമാണ് ഈശ്വരാനുഗ്രഹവും.

സന്താനഭാഗ്യം നല്‍കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും ഒട്ടേറെയാണ്. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും അമ്മയായ അഖിലാണ്‌ഡേശ്വരി തന്നെയാണ് ഈ ശക്തി! ദേവിയെ ദേശ-ഭാഷാ സ്ഥിതിക്കനുസൃതമായി പല പേരുകളില്‍ ആരാധിക്കുന്നു. പക്ഷേ, ശക്തിയൊന്നുതന്നെയാണ്. മാതൃശക്തി! അഖിലാണ്‌ഡേശ്വരി!!

വിവാഹാനന്തരം വര്‍ഷങ്ങള്‍ പലത് കടന്നുപോയിട്ടും സന്താനഭാഗ്യം ഇല്ലാതെപോയ ദമ്പതികള്‍ ഇത്തരം ''അഖിലാണ്‌ഡേശ്വരി'' ക്ഷേത്രങ്ങളില്‍ പോയി വഴിപാടുകള്‍ ആത്മവിശ്വാസത്തോടെ നിര്‍വ്വഹിച്ചാല്‍ ഫലപ്രാപ്തി നേടുവാനാകും എന്നതിന് സംശയമില്ല.

ഇത്തരത്തിലുള്ള അഖിലാണ്‌ഡേശ്വരി കുടികൊള്ളുന്ന ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വന്തം വീട്ടിനരികില്‍ തന്നെ കാണുമെന്നതിന് സംശയമില്ല. പക്ഷേ, ''മുറ്റത്തെ മുല്ലയ്ക്ക് മണമില്ല'' എന്ന പഴഞ്ചൊല്ലുപോലെ ദൂരസ്ഥലത്തേക്ക് പോകുവാനാണ് പലരും ആഗ്രഹിക്കുന്നത്. ശ്രീപാര്‍വ്വതി, മഹാലക്ഷ്മി, സരസ്വതീ എന്നീ ത്രി മൂര്‍ത്തികളെ ആരാധിക്കുക.

ദേവിയെ മനസ്സാ-വാചാ-കര്‍മ്മണ ആരാധിക്കൂ- വീട്ടില്‍ കുഞ്ഞിന്റെ ചിരിയും കളിയും താരാട്ടുപാട്ടുകളും അലയടിച്ചുയരും. സന്തോഷത്തിന്റെ ദിനരാത്രങ്ങള്‍ മനുഷ്യജന്മത്തെ ആനന്ദത്തില്‍ ആറാടിക്കും. അഖിലാണ്‌ഡേശ്വരിയേ നമോ നമഃ

അഥിനി ഗോപിനാഥ്
എടപ്പറ്റ, മൊ: 9446630412

Ads by Google
Tuesday 25 Jun 2019 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW