Tuesday, June 25, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 03.51 PM

ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകളുടെ ഡെലിവറി ഈ മാസം

jawa bike dual channel abs

ജാവ, ജാവ ഫോര്‍ട്ടി ടു (42) മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങുമെന്ന് സൂചന. ഇരു ജാവ ബൈക്കുകളും സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയാണ് ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിച്ചത്.

പിന്നീട് 2018 ഡിസംബറിലാണ് രണ്ട് ബൈക്കുകളുടെയും ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപനം ക്ലാസിക് ലെജന്‍ഡ്‌സ് നടത്തിയത്.

ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ വിതരണമാരംഭിക്കുന്ന കാര്യം ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജയാണ് സ്ഥിരീകരിച്ചത്. പ്രഖ്യാപിച്ച സമയക്രമം അനുസരിച്ചാണ് ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്. പിന്നീട് രാജ്യമെമ്പാടും സിംഗിള്‍ ചാനല്‍ എബിഎസ് മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്തുതുടങ്ങിയിരുന്നു.

ജാവ നിലവില്‍ ജാവ, ജാവ ഫോര്‍ട്ടി ടു എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളാണ് വില്‍ക്കുന്നത്. മധ്യപ്രദേശിലെ പീതംപുരില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്ര പ്ലാന്റിലാണ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.

293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക് എന്‍ജിന്‍ ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നു. 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധമാണ് എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW