Tuesday, June 25, 2019 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 02.53 PM

കുര്‍ത്തിയാണ് താരം

''ഫംഗ്ഷനേതായാലും ട്രെന്‍ഡിയായ കുര്‍ത്തികളണിയാനാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്കിഷ്ടം.''
kurthi trend

കാഷ്വല്‍ ആയാലും പാര്‍ട്ടികളില്‍ തിളങ്ങാനായാലും ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് സാരി പോലെ തന്നെ പ്രിയമുള്ള വേഷമാണ് കുര്‍ത്തി.

കാലങ്ങള്‍ പോയതുപോലെ കുര്‍ത്തിയിലും മാറ്റങ്ങള്‍ വന്നു. ജീന്‍സ്, പാന്റ്‌സ്, പൈജാമ തുടങ്ങി വേഷം എന്തായാലും ഒപ്പം കുര്‍ത്തീസ് ഇണങ്ങുമെന്നതാണ് പ്രധാന ആകര്‍ഷണം.

1. ഓവര്‍ലേ കുര്‍ത്തി


രണ്ട് ലെയര്‍ ആയിട്ടുള്ളതാണ് ഇത്. കുര്‍ത്തിയുടെ മുകളില്‍നിന്ന് താഴെ വരെ മറ്റൊരു ലെയര്‍ തുണി കൂടെ ഉണ്ടാവും. ഈ ലെയര്‍ വേര്‍തിരിച്ചെടുക്കാവുന്നവയും ഉണ്ട്. അടിയില്‍ പ്രിന്റഡ് തുണിയും മുകളില്‍ അത് കാണുന്ന വിധത്തില്‍ നേരിയ പ്ലെയിന്‍ തുണിയുമാണ് സാധാരണ ഉണ്ടാവാറ്.

2. ലോങ് സ്ട്രെയ്റ്റ് കുര്‍ത്തി


സാധാരണപോലെ വശങ്ങളില്‍ സ്ളിറ്റ് ഇട്ടിട്ടുള്ള, പക്ഷേ ഒരല്‍പ്പം ഇറക്കം കൂടിയതരം കുര്‍ത്തികള്‍ ആണ് ഇത്. ഇത് ഏതു പ്രായത്തിലുള്ളവര്‍ക്കും ധരിക്കാം.

3. അന്‍ഗ്രകാ കുര്‍ത്തി


സ്ലിറ്റ് ഇല്ലാത്ത കുര്‍ത്തിയാണിത്. കുര്‍ത്തിയുടെ മുകള്‍വശത്ത് രണ്ട് ലെയര്‍ തുണിയുണ്ടാവും. ഇത് തമ്മില്‍ മാറിടത്തിന്റെ ഒരു വശത്തേക്ക് കെട്ടുവരുന്ന രീതിയിലാണ് തുന്നല്‍. ഈ കെട്ടില്‍ ഹാങ്ങിങ്‌സ് ആയി പോം പോം ഇടുന്നത് ട്രെന്‍ഡ് ആണ് ഇപ്പോള്‍.
.
kurthi trend

4. അസിമെട്രിക് കുര്‍ത്തി


സ്ലിറ്റ് ഇല്ലാതെ പല നീളത്തിലുള്ള ഫ്ളാറ്ററുകളുള്ള കുര്‍ത്തിയാണിത്. നീളം കൂടിയതും കുറഞ്ഞതുമായ കുര്‍ത്തികളുണ്ട്. ലെയര്‍ കട്ടുകളും പ്രിന്റ് വര്‍ക്കുകളുമുള്ള ഈ കുര്‍ത്തികള്‍ ലഗിന്‍സിനൊപ്പവും ചുരിബോട്ടം പാന്റിനൊപ്പവും ധരിക്കാം.

5. ഡബിള്‍ ലെയര്‍ കുര്‍ത്തി


പേരുപോലെതന്നെ രണ്ടുലെയര്‍ കുര്‍ത്തിയാണിത്. ഈ കുര്‍ത്തിക്ക് മറ്റൊരു ലെയര്‍ താഴേക്ക് ഉണ്ടാവും. ഈ ലെയര്‍ ഊരിമാറ്റാവുന്നതും അല്ലാത്തതും ഉണ്ട്. ഒരു പാര്‍ട്ടി വെയര്‍ ഡ്രസ് ആണിത്.

6. എ ലൈന്‍ കുര്‍ത്തി


പേരുപോലെ എ എന്ന് എഴുതിയതുപോലെ, തുട വരെയോ, കാല്‍മുട്ട് വരെയോ ഇറക്കമുള്ളതാണിത്. വശങ്ങളില്‍ സ്ലിറ്റ് ഉണ്ടാവില്ല. ഈ കുര്‍ത്തിയുടെ കൂടെ ജീന്‍സ്, ലെഗ്ഗിന്‍സ് ഒക്കെ ഇട്ടു കോളേജില്‍ പോയാ ല്‍ അടിപൊളിയായിരിക്കും. ലൂസ് പാന്റ്സ് ഒരിക്കലും ഇതിനൊ പ്പം ചേരില്ല.

7. അനാര്‍ക്കലി കുര്‍ത്തി


ഒരു പാര്‍ട്ടിക്ക് പോകണമെങ്കില്‍ ഏറ്റവും അനുയോജ്യമായതാണ് അനാര്‍ക്കലി. വശങ്ങളില്‍ സ്ലിറ്റ് ഇല്ലാതെ വിരിഞ്ഞുനില്‍ക്കുന്ന ടൈപ്പ് ആണിത്. ഹെവി ഡിസൈനാണിതിന്റെ പ്രത്യേകത.

8. ഫ്ളോര്‍ ലെങ്ത് കുര്‍ത്തി


ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡി ആയി നില്‍ക്കുന്നത് ഇതാണ്. പേരുപോലെ നിലംവരെ മുട്ടി നില്‍ക്കുന്ന, സ്ലിറ്റ് ഇല്ലാത്ത എന്നാല്‍, അധികം വിരിഞ്ഞു നില്‍ക്കാത്ത ടൈപ്പ് കുര്‍ത്തിയാണ് ഇത്. വിവാഹ പാര്‍ട്ടികളില്‍ തിളങ്ങിനില്‍ക്കാന്‍ ഇതുമതി.
kurthi trend

9. സി കട്ട് കുര്‍ത്തി


കുര്‍ത്തിയുടെ അടിഭാഗം ഇ ഷേപ്പില്‍ നില്‍ക്കുന്നതാണ് ഇത്തരം കുര്‍ത്തികള്‍. സ്ലിറ്റ് ഉണ്ടാവില്ല. ഇരുവശങ്ങളും തൂങ്ങിനില്‍ക്കുന്നതുപോലെ ഉണ്ടാവും. എന്നാല്‍ കുര്‍ത്തിയുടെ നടുഭാഗം മുകളിലേക്ക് കയറിയ രീതിയില്‍ ആയിരിക്കും.

10. പ്രിന്‍സസ് കട്ട് കുര്‍ത്തി


ആംഹോള്‍ മുതല്‍ താഴെവരെ ഒരു അടിപ്പുവരുന്ന രീതിയില്‍ ഉള്ളതാണ് ഈ കുര്‍ത്തികള്‍. ഇതിട്ടാല്‍ മാറിടം പോയിന്റഡ് ആയി നില്‍ക്കുകയില്ല.

11. കാഫ്റ്റന്‍ സ്‌റ്റെല്‍ കുര്‍ത്തി


സാധാരണ കൈ പോലെയല്ല ഇതിന്റെ കൈയും ഉടലും ഒരുമിച്ച് ചേര്‍ത്ത് അടിച്ചപോലെയുള്ളതാണ്. ചൂടുകാലത്ത് വളരെ അനുയോജ്യമാണ് ഇവ. വണ്ണമുള്ളവര്‍ ഇത് ധരിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ വണ്ണമില്ലാത്തവര്‍ക്ക് നന്നായി വണ്ണം തോന്നിക്കും.

12. ഫ്രണ്ട് സ്ലിറ്റ് കുര്‍ത്തി


സാധാരണ കുര്‍ത്തികളില്‍ ഇരുവശങ്ങളിലുമാണ് സ്ലിറ്റ് എങ്കില്‍, ഇത് കുര്‍ത്തിയുടെ മുന്‍ഭാഗത്ത് നടുവിലായിരിക്കും. ഫ്രണ്ട് സ്ലിറ്റ് കുര്‍ത്തിയുടെ കൂടെ പലാസൊ പാന്റ് ഇപ്പോള്‍ ട്രെന്‍ഡ് ആണ്.

13. ടെയില്‍ കട്ട് കുര്‍ത്തി


പേരുപോലെതന്നെ വാലുപോലെ കുര്‍ത്തിയുടെ അടിവശം പുറകില്‍ നീളം കൂടുതലായിട്ടുണ്ടാവും. സ്ലിറ്റ് ഉണ്ടാവില്ല. കുര്‍ത്തിയുടെ മുന്‍വശം കയറിയുമിരിക്കും. അസിമെട്രിക് കുര്‍ത്തി പോലെയാണെങ്കിലും പിറകു വശത്ത് നീളക്കൂടുതലായിരിക്കും. കോളേജ് പരിപാടിയില്‍ തിളങ്ങാന്‍ ഈ ട്രെന്‍ഡ് കുര്‍ത്തി ഇട്ടാല്‍ മതി.

14.കോള്‍ഡ് ഷോള്‍ഡര്‍ കുര്‍ത്തി


ഫാഷന്‍ ഇഷ്ടമാണ് എന്നാല്‍, സ്ലീവെലെസ് ഇടാനുള്ള ധൈര്യമില്ല. എങ്കില്‍ ഇത് ട്രൈ ചെയ്യൂ. ഷോള്‍ഡറും കൈയും തമ്മില്‍ യോജിപ്പിക്കാതെ ആം ഹോ ള്‍ മാത്രം യോജിപ്പിക്കുന്നു. ഷോള്‍ഡറിന്റെ ഭാഗം പ്ലെയിനായിരിക്കും.
kurthi trend

15. ഫ്ളെയേര്‍ഡ് കുര്‍ത്തി


പാവാടപ്രായത്തെ ഓര്‍മിപ്പിക്കുംവിധം പ്ലീറ്റ്സ് ഉള്ള, സ്ലിറ്റ് ഇല്ലാത്ത ടൈപ്പ് കുര്‍ത്തിയാണ് ഇവ. കുര്‍ത്തിയുടെ മുകള്‍ഭാഗത്ത് പകുതി മുതല്‍
പ്ലീറ്റ്സ് ഉണ്ടാവും. ഇറക്കംകുറഞ്ഞ ഷോര്‍ട്ട് ഫ്ളെയേര്‍ഡ് കുര്‍ത്തികളും ഉണ്ട്.

16. പ്രിന്റഡ് കുര്‍ത്തി


വലിയ പൂക്കളും കിളികളും കായ്കളും അങ്ങനെ പ്രിന്റഡ് തുണി ഉപയോഗിച്ച് തുന്നുന്ന കുര്‍ത്തികളാണിവ. ഇവയുടെ കഴുത്തിലായിരിക്കും പ്രത്യേകത. യോക്ക്, ലേസ് അങ്ങനെ എന്തെങ്കിലും പ്രത്യേക ഡിസൈന്‍ ആയിരിക്കും. ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഈ സിമ്പിള്‍ കുര്‍ത്തി ധരിക്കാം. പ്ലെയിന്‍ ലെഗ്ഗിന്‍സ്, പാന്റ്സ് ഒക്കെ ഇതിനൊപ്പം ചേരും.

അനഘ

Ads by Google
Tuesday 25 Jun 2019 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW