Tuesday, June 25, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 12.31 PM

സഹോദരന് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 സമ്മാനിച്ച് അനുശ്രീ

 actress anusree gifted her brother a harley davidson street 750

മലയാളികളുടെ ഇഷ്ടതാരമാണ് നടി അനുശ്രീ. അനുശ്രീയും സഹോദരന്‍ അനൂപും തമ്മിലുള്ള സ്‌നേഹ നിമിഷങ്ങളെ കുറിച്ച് താരം പല ഇന്റര്‍വ്യൂകളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

സഹോദന്റെ പിറന്നാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് ഗംഭീര സമ്മാനവും പിറന്നാള്‍ സദ്യയും ഒരുക്കിയിരിക്കുകയാണ് അനുശ്രീ. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750ആണ് അനുശ്രീ സഹോദരന്‍ അനൂപിന് നല്‍കിയത്.

ഹാര്‍ലിയുടെ ലൈനപ്പിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് സ്ട്രീറ്റ്. ഹാര്‍ലി ഇന്ത്യയുടെ എന്‍ട്രി ലെവല്‍ ബൈക്കായി സ്ട്രീറ്റില്‍ 750 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്.

 actress anusree gifted her brother a harley davidson street 750

എകദേശം 5.33 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം ...'- സര്‍പ്രൈസ് സമ്മാനവും സദ്യയും ഒരുക്കിക്കൊണ്ട് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW