Tuesday, June 25, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 12.13 PM

ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതി, ആളെ കിട്ടിയില്ലെങ്കില്‍ പുരുഷന്മാര്‍; നിര്‍ണായക തീരുമാനവുമായി സര്‍വകലാശാല

university set to open jobs

നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ ഒരു സുപ്രധാനമായ നിലപാടാണ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതിയെന്ന നിലപാടാണ് യൂണിവേഴ്‌സിറ്റി കൈക്കൊണ്ടിരിക്കുന്നത്.

നിലവില്‍ യൂണിവേഴ്സിറ്റിയിലെ 29ശതമാനം പ്രൊഫസര്‍മാരും വനിതകളാണ്. 15ശതമാനം അസോസിയേറ്റ് പ്രൊഫസര്‍മാരും വനിതകളാണ്. സംവരണത്തിലൂടെ ഇത് 50ശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് പ്രൊഫസര്‍ റോബോര്‍ട്ട് ജാന സ്മിത്ത് പറഞ്ഞു. യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച കാലയളവില്‍ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കും. അപ്പോഴും സ്ത്രീ-പുരുഷന്മാരില്‍ നിന്ന് ഓരോരുത്തരെ വീതമായിരിക്കും തിരഞ്ഞെടുക്കുന്നത്.

അതേസമയം, യൂണിവേഴ്സിറ്റിയുടെ ഈ പ്രഖ്യാപനം പുരുഷന്മാരോടുള്ള വിവേചനമാണെന്നാണ് ഒരു കൂട്ടരുടെ നിലപാട്. 2011-ല്‍ ഗവേഷകരില്‍ മൂന്നു ശതമാനം പേര്‍ മാത്രമായിരുന്നു വനിതകള്‍. 2013-ല്‍ അത് 21 ശതമാനമായി ഉയര്‍ന്നു. അതേ ഇതും വിവേചനമാണ് നൂറ്റാണ്ടുകളായി സ്ത്രീകളെ വിവേചനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയതിന് മറ്റൊരു വിവേചനം മാത്രമാണ് പരിഹാരം. വിവേചനത്തിലൂടെ വിവേചനത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളെന്നും പ്രൊഫസര്‍ റോബോര്‍ട്ട് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW