Tuesday, June 25, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 12.03 PM

കാര്‍ഷിക പ്രശ്‌നങ്ങളില്‍ പാര്‍ലമെന്റിനു മുന്നില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം; ആള്‍ക്കൂട്ടക്കൊലയില്‍ മുസ്ലീം ലീഗിന്റെ അടിയന്തര പ്രമേയ നോട്ടീസ്

യു.ഡി.എഫ് പ്രതിഷേധം ഏകപക്ഷീയമാണെന്ന് ധര്‍ണയില്‍ നിന്ന് വിട്ടുനിന്ന ഏക എല്‍.ഡി.എഫ് പ്രതിനിധി എ.എം ആരിഫ്
Parliament

ന്യുഡല്‍ഹി: കര്‍ഷക ആത്മഹത്യ അടക്കം കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളില്‍ പ്രതിഷേധവുമായി യു.ഡി.എഫ് നിന്നുള്ള എം.പിമാര്‍. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് രാഹുല്‍ ഗാന്ധി ഒഴികെയുള്ള ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത്.

കാര്‍ഷിക വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോറട്ടോറിയത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. മോറട്ടോറിയത്തിന് റിസര്‍വബ് ബാങ്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാല്‍ യു.ഡി.എഫ് പ്രതിഷേധം ഏകപക്ഷീയമാണെന്ന് ധര്‍ണയില്‍ നിന്ന് വിട്ടുനിന്ന ഏക എല്‍.ഡി.എഫ് പ്രതിനിധി എ.എം ആരിഫ് പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടിയാലോചിക്കാമായിരുന്നു. ഇനിയുള്ള സമരങ്ങള്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് എം.പിമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ആരിഫ് പറഞ്ഞു.

അതിനിടെ, ഝാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയില്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം, രാജ്യസഭ രണ്ടു മണിവരെ പിരിഞ്ഞിരിക്കുകയാണ്. ബി.ജെ്പി നേതാവ് മദന്‍ലാല്‍ സെയ്‌നിയുടെ മരണത്തില്‍ ആദരസൂചകമായാണ്‌സഭ നിര്‍ത്തിവച്ചിരിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നാളെ മറുപടി പ്രസംഗം നടത്തും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW