Tuesday, June 25, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 11.58 AM

ഉറങ്ങിക്കിടന്ന യുവതിയെ വിമാനത്തില്‍ തനിച്ചാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള എല്ലാവരും പോയി; ഉണര്‍ന്നപ്പോള്‍ സംഭവിച്ചത്

woman fell asleep

വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ ഒറ്റയ്ക്കാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പോയതോടെ യുവതി വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത് സാഹസികമായി. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടിഫാനി ആദംസ് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യുവതിയുടെ സുഹൃത്ത് സംഭവം എയര്‍ കാനഡയുടെ പേജില്‍ കുറിച്ചതോടെയാണ് ഇക്കാര്യത്തെ കുറിച്ച് ലോകം അറിഞ്ഞത്.

എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ടിഫാനി. ടൊറന്റോ വിമാനത്താവളത്തിലെത്തിയ ടിഫാനി ഉറങ്ങിപ്പോയിരുന്നു. എന്നാല്‍ എല്ലാവരും ഇറങ്ങിയിട്ടും യുവതിയെ മറ്റ് യാത്രക്കാരോ ജീവനക്കാരോ വിളിച്ചുണര്‍ത്തിയില്ല. ഉറങ്ങി ഉണര്‍ന്നപ്പോള്‍ ചുറ്റും ഇരുട്ടാണ് ടിഫാനി കണ്ടത്. ആദ്യം സ്വപ്നമാണെന്ന് വിചാരിച്ച ടിഫാനിക്ക് പിന്നീടാണ് താന്‍ വിമാനത്തിനുള്ളില്‍ പെട്ട് പോയതാണെന്ന് മനസിലായത്. പേടിച്ച് ടിഫാനി ഇക്കാര്യം സുഹൃത്തിനെ വിളിച്ച് അറിയിക്കാന്‍ ശ്രമിച്ചെങ്കില്‍ ഫോണ്‍ ചാര്‍ജ് ഇല്ലാത്തതിനാല്‍ ഓഫായിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് തപ്പിത്തടഞ്ഞ് കോക്പിറ്റിലെത്തിയ ടിഫാനിക്ക് ഒരു ടോര്‍ച്ച് അവിടെ നിന്ന് ലഭിച്ചു. ടോര്‍ച്ച് തെളിച്ച് വിമാനത്തിന്റെ വാതില്‍ തുറന്ന് താഴോട്ട് നോക്കിയെങ്കിലും അമ്പതടിയോളം താഴ്ചയിലേക്ക് ചാടാന്‍ ടിഫാനി ഭയപ്പെട്ടു പോയിരുന്നു. ഇതോടെ ടോര്‍ച്ച് തെളിച്ച് വിമാനത്താവളത്തിലെ ജീവനക്കാരെ അറിയിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നിരന്തരശ്രമത്തിനൊടുവില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ ടിഫാനിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. യുവതിക്ക് ഉണ്ടായ ദുരനുഭവത്തില്‍ എയര്‍ കാനഡ പിന്നീട് ക്ഷാമപണം നടത്തിയെങ്കിലും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ തയ്യാറായില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW