Tuesday, June 25, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 11.34 AM

ഇത് എന്ത് ഇന്ദ്രജാലമാണ്?! ലാലേട്ടാ നിങ്ങളെ ഞാന്‍ മാന്ത്രികന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും?; വൈറലായി അജു വര്‍ഗീസിന്റെ പോസ്റ്റ്

 about mohanlal

ലൂസിഫര്‍ എന്ന ഗംഭീര സിനിമയുടെ വിജയത്തിന് ശേഷം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ഇപ്പോള്‍ ചിത്രത്തിലെ ലൊക്കേഷനിലെ ഒരു വീഡിയോയാണ് നടന്‍ അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. 350ലധികം ആളുകള്‍ ലൊക്കേഷനില്‍ വന്നിട്ടും ഇവരെയൊന്നും മുഷിപ്പിക്കാതെ അവര്‍ക്കൊപ്പം സന്തോഷത്തോടെ നിന്ന് ചിത്രമെടുക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് അജു പങ്കുവെച്ചത്.

'' കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം ഉണരുന്നത് എണ്ണമറ്റ ഫോണ്‍ കോളുകളിലേയ്ക്കും മീറ്റിങ്ങുകളിലേയ്ക്കും ഷൂട്ടിങ് തിരക്കുകളിലേയ്ക്കുമാണ്. ഇതിനിടയിലും ആരാധകരെ കാണാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു എന്നത് അദ്ഭുതകരമാണ്. വളരെ ശാന്തതയോടെ, ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ കാത്തു നില്‍ക്കുന്ന ഓരോ ആരാധകര്‍ക്കുമൊപ്പം ഫോട്ടോ എടുക്കാന്‍ നിന്നു കൊടുത്ത് അവരെ സൂപ്പര്‍ ഹാപ്പി ആക്കുന്ന താരം തീര്‍ച്ചയായും അദ്ഭുതപ്പെടുത്തുന്നു. എത് എന്ത് ഇന്ദ്രജാലമാണ്?! ഞാന്‍ അദ്ദേഹത്തെ മാന്ത്രികന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കും? ഇത് ഞാനെടുത്ത ടൈംലാപ്സ് വിഡിയോ ആണ്. 35 പേര്‍ ഫോട്ടോ എടുക്കുന്നത് വരെയെ ഞാന്‍ ഷൂട്ട് ചെയ്തുള്ളൂ. ഏകദേശം 350ലധികം പേര്‍ ഇതുപോലെ വന്നു ഫോട്ടോ എടുത്തു പോയി!'' - വീഡിയോ പങ്കുവെച്ചു കൊണ്ട് അജു പറഞ്ഞു.

അജുവിന്റെ വീഡിയോ കണ്ട നിരവധി ആരാധകര്‍ കമന്റുമായി രംഗത്ത് എത്തി. ജീവിക്കുന്ന ഇതിസാഹം എന്നായിരുന്നു ഈ വീഡിയോ കണ്ട് ലെന കുറിച്ചത്. കേരളത്തില്‍ മാത്രമല്ല, ഹൈദരാബാദിലും മോഹന്‍ലാലിനെ കാണാന്‍ ഇതുപോലെ ആരാധകരുടെ നീണ്ട നിരയാണെന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW