Tuesday, June 25, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 11.13 AM

ചിലര്‍ക്ക് വികസന വിരുദ്ധ നിലപാട്, സ്വപ്നപദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല; സാജന്റെ കുറിപ്പ് പോലീസ് കണ്ടെത്തി; പോലീസ് പരിശോധിക്കുന്നു

uploads/news/2019/06/317282/sajan.jpg

കണ്ണൂര്‍: ചില വികസന വിരുദ്ധരുടെ നിലപാട് കാരണം സ്വപ്ന പദ്ധതി നടപ്പാക്കാനാകുന്നില്ല എന്ന് വ്യക്തമാക്കുന്ന ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുറിപ്പ് കണ്ടെത്തി. സ്വപ്ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്റര്‍ യാത്ഥാര്‍ത്ഥ്യമാക്കുന്നതിന് ചില വികസന വിരോധികള്‍ തടസ്സം നിന്നു എന്നാണ് സാജന്‍ കുറിപ്പില്‍ പറയുന്നത്. ഒരു നോട്ട് ബുക്കില്‍ എഴുതിയ നിലയിലുള്ള കുറിപ്പാണ് കിട്ടിയത്.

സിപിഎം നേതാവായ എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള ചെയര്‍പേഴ്സണായ ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതി​നെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. ഡി വൈ എസ് പി വി എ കൃഷ്ണദാസ്, സി. ഐ എം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.

മരിക്കുന്നതിന് മുന്‍പ് സാജന്‍ നല്‍കിയ ഒരു അഭിമുഖത്തിലും ഈ കാര്യം എടുത്ത് പറഞ്ഞിരുന്നു. സാജന്റെ വീട്ടില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു.

സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചായത്ത് - നഗരസഭാ സെക്രട്ടറിമാരുടെ അനിയന്ത്രിതമായ അധികാരത്തില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു. സാജന്റെ മരണത്തില്‍ എല്ലാ വശവും പരിശോധിച്ചു സമഗ്രഅന്വേഷണത്തിനാണ് നിര്‍ദേശം. നേരത്തെയെടുത്ത മൊഴികള്‍ വീണ്ടുമെടുക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ആത്മഹത്യക്കു പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോയെന്നും പരിശോധിക്കും. സാജന്റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് നല്‍കേണ്ടിയിരുന്ന അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായിരുന്നു നഗരസഭാ ഓഫീസിലെ പരിശോധന.

പ്രവാസി വിഷയം ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണു കൈക്കൊണ്ടത്. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നും കുറ്റം നഗരസഭാ ഉദ്യോഗസ്ഥരുടേതാണെന്നുമായിരുന്നു വിലയിരുത്തല്‍. നഗരസഭകളില്‍ ഭരണസമിതിക്കു മേല്‍ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു സെക്രട്ടറി, വാഴുന്ന സ്ഥിതിയുണ്ടെന്നും അതിനെതിരേ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നുമായിരുന്നു സമിതി ശിപാര്‍ശ.

Ads by Google
Tuesday 25 Jun 2019 11.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW