Tuesday, June 25, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 11.24 AM

ഗര്‍ഭിണി ആയാലെന്താ, ഫിറ്റ്‌നസിന് ഒരു വിട്ടുവീഴ്ചയുമില്ല; വര്‍ക്കൗട്ട് തുടര്‍ന്ന് എമി ജാക്‌സണ്‍

workout

തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്സണ്‍. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. എമിയും ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകന്‍ ജോര്‍ജ്ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എമിയും ജോര്‍ജ്ജും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ ആഘോഷപൂര്‍വ്വമാണ് നടന്നത്.

ഗര്‍ഭകാലം വളരെ ശ്രദ്ധാപൂര്‍വ്വമാണ് എമി കൊണ്ടു പോകുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി ഗര്‍ഭപരിചരണങ്ങളിലാണ് താരം. ഈ ആവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്. ''രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാന്‍. മിക്ക ദിവസവും ജിമ്മില്‍ പോകാറുണ്ട്. യോഗ മുടക്കാറില്ല'' - എമി കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW