Tuesday, June 25, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 11.16 AM

അര്‍ധ നഗ്നയായി അമല പോള്‍, ആടൈ ടീസറില്‍ കാണിക്കുന്ന നമ്പറിലേക്ക് ഞരമ്പുരോഗികളുടെ ഫോണ്‍വിളി; മുട്ടന്‍ പണികൊടുത്ത് ആര്‍.ജെ

 movie teaser

രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന അമലപോള്‍ ചിത്രം 'ആടൈ'യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കരണ്‍ ജോഹര്‍ റിലീസ് ചെയ്ത ടീസറില്‍ അര്‍ദ്ധനഗ്നയായാണ് താരം എത്തിയത്. 70ലധികം വ്യൂസ് നേടിയ ടീസര്‍ ദിവസങ്ങളോളം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാല്‍ ഈ ടീസറില്‍ കാണിച്ച അമ്മ എന്ന് സേവ് ചെയ്ത നമ്പറിനെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത പുറത്ത് വരുന്നത്.

ഈ നമ്പറിലേക്ക് കുറേ ഞരമ്പു രോഗികള്‍ തുരുതുരെ വിളിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടുകാര്‍ മാത്രമല്ല മലയാളികളും ഈ നമ്പറിലേക്ക് വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ നമ്പറുകള്‍ ശേഖരിച്ച് അതിലേക്ക് തമിഴ് ആര്‍.ജെ സരിത്തിരന്‍ തിരിച്ചു വിളിച്ചപ്പോഴാണ് സംഗതി കൈവിട്ടു പോയ കാര്യം പലരും അറിഞ്ഞത്. പോലീസില്‍ നിന്നും പരാതി കിട്ടിയ ശേഷം വിളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ എടുത്തവര്‍ ഒന്ന് ഞെട്ടി. ചിലര്‍ കോള്‍ കട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ മാപ്പു പറഞ്ഞു. കാര്യം വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നു അപേക്ഷിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍നിര നായികമാരൊക്കെ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് അമല പോള്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ആടൈ. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ കാരണമായത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കാമിനി എന്നാണ് ചിത്രത്തില്‍ അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW