Tuesday, June 25, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 10.51 AM

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന പ്രതിപക്ഷം ; ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി

uploads/news/2019/06/317278/pinarayi-1.jpg

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി. നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 36 കോടി നഷ്ടം ഉണ്ടായിട്ട് ആറിലൊന്നു പോലും കേന്ദ്രം നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തരപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്നും സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം നോട്ടീസില്‍ പറഞ്ഞു. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

എന്നാല്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍; പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കും. പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. റീ ബില്‍ഡ് കേരള കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തി​ല്‍ വന്‍ പ്രളയമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹായിച്ചില്ല. 12 കോടിയോളം രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയെന്നും ഇപ്പോഴും പലരും പണം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലൊന്നും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി. ചാനല്‍ ഇംപാക്ട് എന്ന് വരുത്താനുള്ള ശ്രമം എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW