Tuesday, June 25, 2019 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 10.15 AM

അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം ; അല്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

uploads/news/2019/06/317276/abhimanyu.jpg

മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ മരണത്തില്‍ മുഴുവന്‍ പ്രതികളെയും കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് കുടുംബം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശിച്ചു. അന്വേഷണം എവിടം വരെയായെന്ന് അറിയില്ലെന്നും ചില പ്രതികള്‍ വിദേശത്തേക്ക് പോയതായി കേള്‍ക്കുന്നെന്നും കുടുംബം പറയുന്നു.

അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നോ എന്നാണ് സംശയം. അതേസമയം കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാനായി. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിമന്യൂവിന്റെ അമ്മാവന്‍ കുറിപ്പിട്ടിരുന്നു.

അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ അടുത്തിടെ തീയറ്ററില്‍ എത്തിയിരുന്നു. സിനിമയെ കുറച്ച് മന്ത്രി എംഎം മണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനടിയിലായിരുന്നു നീതി കിട്ടിയില്ലെന്ന് തരത്തില്‍ അമ്മാവന്‍ കമന്റിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പില്‍ അവസാനിപ്പിച്ചോ എന്നാണ് കുടുംബത്തിന് സംശയം.

Ads by Google
Tuesday 25 Jun 2019 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW